ബ​ന്തി​പ്പൂ​ക്ക​ളു​ടെ വി​ള​വെ​ടു​പ്പ്​ ജോ​ബി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കാലാവസ്ഥ ചതിച്ചു; പക്ഷേ, വിളവ് ചതിച്ചില്ല കണ്ണിന് കുളിർമയേകി ബന്തിപ്പൂന്തോട്ടം

കാലാവസ്ഥ ചതിച്ചു; പക്ഷേ, വിളവ് ചതിച്ചില്ല കണ്ണിന് കുളിർമയേകി ബന്തിപ്പൂന്തോട്ടം

തൊടുപുഴ: കാലാവസ്ഥ പ്രതികൂലമായെങ്കിലും കുമാരമംഗലം ഗ്രാമപഞ്ചായത്തിൽ ഓണക്കണി നിറപൊലിമയുടെ ഭാഗമായി ആരംഭിച്ച ബന്തിപ്പൂ കൃഷി വിളവെടുപ്പ് കാഴ്ചക്കാർക്ക് ആവേശമായി. ഓണാഘോഷങ്ങൾക്ക് ആവശ്യമായ ചെണ്ടുമല്ലി പ്രാദേശികമായി ഉൽപാദിപ്പിച്ച് കുടുംബങ്ങൾക്ക് അധികവരുമാനം ഉറപ്പാക്കുകയും അതോടൊപ്പം ഭക്ഷ്യ സ്വയംപര്യാപ്തതയും ലക്ഷ്യമിട്ട് കുമാരമംഗലം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സി.ഡി.എസും കൃഷിഭവനും സംയുക്തമായാണ് പദ്ധതി തയാറാക്കിയത്.

കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് കൃഷിയുടെ വളർച്ചയിലും വിളവെടുപ്പിലും നേരിയ കാലതാമസം നേരിട്ടതോടെ ഓണവിപണിയിൽ എത്തിക്കാനായില്ല. എന്നാൽ മികച്ച വിളവാണ് ഉണ്ടായത്. ഇപ്പോൾ ബന്തിപ്പൂക്കൾ കാണുന്നതിനായി പൊതുജനങ്ങൾക്കായി പ്രദർശനത്തിന് തുറന്നുകൊടുത്തിരിക്കുകയാണ് ഈ പൂന്തോട്ടം. ഇതിലൂടെ വിപണി കണ്ടെത്തുകയാണ് ലക്ഷ്യം.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി മാത്യു ചടങ്ങിന്‍റെ ഉദ്ഘാടനം ചെയ്തു. വൃന്ദാവൻ ജെ.എൽ.ജി അംഗങ്ങളായ ബിന്ധു, മിനി, കുമാരി ശ്യാമള എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിക്ക് വേണ്ടി പരിശ്രമിച്ചത്.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഫസൽ സുലൈമാൻ, ജിഷ ഷൈസൺ, അബ്ദുൽ കരീം, വാർഡ് മെംബർമാരായ സന്ധ്യ ജോജി, ലൈല കരീം, കൃഷി അസി. വി.എം. സിദ്ദിഖ് എന്നിവർ പങ്കെടുത്തു. സി.ഡി.എസ് ചെയർപേഴ്സൻ ആബിദ വി.എ, സി.ഡി.എസ് അംഗം ബോബിനി വിപിൻ, അഷിത അസീസ്, കുടുംബശ്രീ അംഗങ്ങൾ, കർഷകർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കുടുംബശ്രീ പ്രവർത്തകരുടെയും കർഷകരുടെയും സജീവ പങ്കാളിത്തത്തോടെ പദ്ധതി കൂടുതൽ വിപുലപ്പെടുത്തി ‘നമ്മുടെ കൃഷി നമ്മുടെ ഭക്ഷണം’ എന്ന ആശയം യാഥാർഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് ചടങ്ങിൽ പങ്കെടുത്ത സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫസൽ സുലൈമാൻ അറിയിച്ചു.

കുടുംബശ്രീ വൈസ് ചെയർപേഴ്സൻ രാഖി രാജൻ, സി.ഡി.എസ് അംഗം ബോബിനി വിപിൻ, പഞ്ചായത്ത് സെക്രട്ടറി ഫസീല ടി.ഐ എന്നിവർ സംസാരിച്ചു.

Tags:    
News Summary - The weather was unkind; but the yield was not. The Banthi garden is a treat for the eyes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.