പ​രി​ക്കേ​റ്റ കാ​ട്ടാ​ന​യെ ക​ണ്ടെ​ത്താ​ൻ വ​നം​വ​കു​പ്പ് ഡ്രോ​ൺ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു

അ​ടി​മാ​ലി: ആ​ന​ക്കു​ള​ത്ത് ദേ​ഹ​ത്ത് മു​റി​വേ​റ്റ നി​ല​യി​ലു​ള്ള കാ​ട്ടാ​ന​യെ ക​ണ്ടെ​ത്തു​ന്ന​തി​ന് ചൊ​വ്വാ​ഴ്ച വ​നം വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. പെ​രു​മ​ൺ​കു​ത്ത് മു​ത​ൽ 10 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പെ​രു​മ​ൺ​കു​ത്ത്, കു​ഞ്ചി​യാ​ർ കൂ​ന്ത​ൽ​പ്പു​ഴ, ഷാ​ജി​ക്ക​ല്ല് മേ​ഖ​ല​ക​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഒ​രു മാ​സം മു​ൻ​പാ​ണ് ആ​ന​ക്കു​ളം ഭാ​ഗ​ത്ത് മു​റി​വേ​റ്റ നി​ല​യി​ൽ കാ​ട്ടാ​ന​യെ പ്ര​ദേ​ശ​വാ​സി​ക​ൾ ക​ണ്ട​ത്. പി​ന്നീ​ട് കാ​ട്ടാ​ന വ​ന​ത്തി​ലേ​ക്ക് പോ​കാ​തെ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ക​യ​റി. ഇ​തോ​ടെ​യാ​ണ് മു​റി​വേ​റ്റ കാ​ട്ടാ​ന​യെ സം​ബ​ന്ധി​ച്ച വി​വ​രം വ​ന​പാ​ല​ക​രും പു​റം​ലോ​ക​വും അ​റി​യു​ന്ന​ത്. ആ​ന​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ മു​തു​കി​ൽ മു​റി​വേ​റ്റ​താ​കാം കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ന​ത്തി​നു​ള്ളി​ൽ 100 മീ​റ്റ​ർ അ​ക​ല​ത്തി​ൽ നി​ര​വ​ധി കാ​ട്ടാ​ന​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, മു​റി​വേ​റ്റ കാ​ട്ടാ​ന​യെ ക​ണ്ടെ​ത്തു​വാ​ൻ ക​ഴി​ഞ്ഞി​ല്ല. പ​രി​ശോ​ധ​ന അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ മ​റ്റ് മേ​ഖ​ല​ക​ളി​ൽ ന​ട​ക്കും. ആ​ന​യെ ക​ണ്ടെ​ത്തി​യാ​ൽ ഡാ​ർ​ട്ടി​ങ് പൈ​പ്പ് വ​ഴി ആ​ൻ​റി​ബ​യോ​ട്ടി​ക് മ​രു​ന്നു​ക​ൾ ന​ൽ​കു​ന്ന​തി​നാ​ണ് വ​നം​വ​കു​പ്പ് തീ​രു​മാ​നം. മ​യ​ക്കു​വെ​ടി വെ​ക്കു​ന്ന​ത് ആ​ന​യു​ടെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കും എ​ന്ന​തി​നാ​ലാ​ണ് ഇ​ത് ഒ​ഴി​വാ​ക്കു​ന്ന​തെ​ന്നും റേ​ഞ്ച് ഓ​ഫി​സ​ർ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച​യാ​ണ് അ​വ​സാ​ന​മാ​യി വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ട്ടാ​ന​യെ ക​ണ്ട​ത്.

അ​ന്ന് പൈ​നാ​പ്പി​ളി​ൽ മ​രു​ന്ന് വെ​ച്ച് ന​ൽ​കി. തു​ട​ർ​ന്ന് പൈ​നാ​പ്പി​ളി​ൽ മ​രു​ന്ന് നി​ക്ഷേ​പി​ച്ച് ആ​ന വ​രു​വാ​ൻ സാ​ധ്യ​ത​യു​ള്ള പാ​ത​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് വ​നം വ​കു​പ്പ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് അ​ടി​മാ​ലി റേ​ഞ്ച് ഓ​ഫി​സ​ർ പി.​എ​സ്. രാ​ജ​ൻ പ​റ​ഞ്ഞു. അ​ടി​മാ​ലി, ആ​ന​ക്കു​ളം, കു​ട്ട​മ്പു​ഴ, റേ​ഞ്ചു​ക​ളി​ലാ​ണ് ഈ ​കാ​ട്ടാ​ന ക​റ​ങ്ങി​ന​ട​ക്കു​ന്ന​ത്. ആ​ന​ക്കു​ളം ഭാ​ഗ​ത്ത് നി​ന്നും കാ​ട്ടാ​ന​യെ കു​റ​ത്തി​കു​ടി മേ​ഖ​ല​യി​ലേ​ക്ക് ഓ​ടി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് വ​നം വ​കു​പ്പ് ആ​ദ്യം സ്വീ​ക​രി​ച്ച​ത്. പു​ഴ​ക​ട​ന്ന് ഉ​ൾ​വ​ന​ത്തി​ലേ​ക്ക് പോ​യാ​ൽ കാ​ട്ടാ​ന​യെ പി​ന്നീ​ട് ക​ണ്ടെ​ത്തു​ക അ​സാ​ധ്യ​മാ​ണ്. 

Tags:    
News Summary - Forest Department Begins Drone Search to Locate Injured Wild Elephant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.