ഇരട്ട വോട്ടിന് തടയിട്ട് ജില്ല ഭരണകൂടം; അതിര്‍ത്തിയില്‍ പരിശോധന കര്‍ശനം


അ​ടി​മാ​ലി: അ​തി​ര്‍ത്തി മേ​ഖ​ല​യി​ല്‍ ഇ​ര​ട്ട വോ​ട്ടി​ന് ത​ട​യി​ട്ട് ജി​ല്ല ഭ​ര​ണ​കൂ​ടം. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ ഇ​ര​ട്ട വോ​ട്ടു​ള്ള പ​തി​നാ​യി​ര​ത്തോ​ളം പേ​രെ ക​ണ്ടെ​ത്തി വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍നി​ന്ന്​ നീ​ക്കം ചെ​യ്തു. കൂ​ടു​ത​ല്‍ ഇ​ര​ട്ട​വോ​ട്ട​ര്‍മാ​രെ ഒ​ഴി​വാ​ക്കി​യ​ത് ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ലാ​ണ്. 6000 ഇ​ര​ട്ട​വോ​ട്ടു​ക​ളാ​ണ് ഇ​വി​ടെ നീ​ക്കം ചെ​യ്ത​ത്.

ഉ​ടു​മ്പ​ന്‍ചോ​ല, ദേ​വി​കു​ളം, പീ​രു​മേ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ ഇ​ര​ട്ട വോ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ എ​ന്നും വി​വാ​ദ​മാ​യി​രു​ന്നു. ഇ​ത്ത​വ​ണ ഇ​ര​ട്ട വോ​ട്ടി​ന് പൂ​ര്‍ണ​മാ​യും ത​ട​യി​ടാ​നാ​ണ് അ​ധി​കൃ​ത​രു​ടെ നീ​ക്കം. കേ​ര​ള-​ത​മി​ഴ്‌​നാ​ട് അ​തി​ര്‍ത്തി​ക​ളി​ല്‍ ചെ​ക്ക് പോ​സ്​​റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​വ​രെ അ​തി​ര്‍ത്തി ക​ട​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. അ​തി​ര്‍ത്തി മേ​ഖ​ല​ക​ളി​ലെ കാ​ട്ടു​പാ​ത​ക​ളും പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഒ​രേ ദി​വ​സം ത​ന്നെ​യാ​ണ് ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലും വോ​ട്ടെ​ടു​പ്പ്. അ​തു​കൊ​ണ്ട് അ​ന്നേ ദി​വ​സം ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​മു​ള്ള യാ​ത്ര​ക​ളി​ലും ക​ര്‍ശ​ന നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തും. പൊ​ലീ​സ്, റ​വ​ന്യൂ, വ​നം വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

Tags:    
News Summary - District administration blocks double vote; Border checks are strict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.