വീടുകയറി മർദിക്കുന്നതിന്റെ
സി.സി ടി.വി ദൃശ്യം
അടിമാലി: ടൗണിൽ വാഹനത്തിന് സൈഡ് നൽകുന്നത് സംബന്ധിച്ച വാക്കേറ്റത്തെ തുടർന്ന് വീടുകയറി കുടുംബത്തെ മർദിച്ചതായി പരാതി. കുഞ്ചിത്തണ്ണി സ്വദേശി മഠത്തിശ്ശേരിയിൽ ജെൽറ്റി, ഭാര്യ അഞ്ജു എന്നിവർക്കാണ് മർദനമേറ്റത്. ബുധനാഴ്ച ഉച്ചക്ക് 12ന് ഡ്രൈവറായ ജെൽറ്റിയും ഭാര്യ അഞ്ജുവും സ്കൂട്ടറിൽ ഇവരുടെ കുടുംബവീട്ടിലേക്ക് പോകുമ്പോൾ ഇരുപതേക്കർ സ്വദേശി വിഷ്ണുവുമായാണ് തർക്കം ഉണ്ടായത്.
തുടർന്ന് വിഷ്ണുവും കൂട്ടുകാരനും ജെൽറ്റിയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് വെല്ലുവിളിച്ച് പോയത്രെ. വൈകീട്ട് മൂന്നുമണിയോടെ ജെൽറ്റിയുടെ വീട്ടിൽ പിതാവും സുഹൃത്തുക്കൾക്കും ഒപ്പം എത്തിയ വിഷ്ണു ജെൽറ്റിയെയും ഭാര്യ അഞ്ജുവിനെയും ഹെൽമറ്റ് ഉപയോഗിച്ച് മർദിക്കുകയായിരുന്നുവെന്നാണ് പരാതി. പരിക്കേറ്റ ജെൽറ്റി അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അഞ്ജു രാജാക്കാട് പൊലീസ് സ്റ്റേഷനിലും വനിത കമീഷനിലും പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.