ജ​ല​വി​ഭ​വ​വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ല​ക്ട​റേ​റ്റ് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗം

കരുതൽ മേഖല: ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായി

തൊടുപുഴ: ജില്ലയില്‍ കരുതൽ മേഖല ഉള്‍പ്പെടുന്ന പെരിയാര്‍, ഇടുക്കി, മുന്നാര്‍ എന്നിവിടങ്ങളില്‍ ഫീല്‍ഡ് സര്‍വേ പൂർത്തിയായി. ഇടുക്കിയില്‍ 338 അപേക്ഷകള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്. ഇതിനായി വിദഗ്ധരെ നിയോഗിച്ച് മൂന്നു ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഫീല്‍ഡ്തല സർവേ പുരോഗതിയുടെ മൂന്നാംഘട്ട അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അപ്ലോഡ് ചെയ്ത എല്ലാ അപേക്ഷകളും ഒരിക്കല്‍ കൂടി പുന:പരിശോധന നടത്തി അപാകതകൾ പരിഹരിക്കും.

മൂന്നാറിലും ഇടുക്കിയിലും കൂടുതല്‍ പ്രദേശം ഉള്‍പ്പെടുന്നതിനാല്‍ അപേക്ഷകളില്‍ ഇരട്ടിപ്പ് വന്നിട്ടുണ്ടോയെന്ന് പഞ്ചായത്ത്, റവന്യൂ, വനം വകുപ്പുകള്‍ സംയുക്തമായി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. ജനുവരി 18,19, 20, 21 തീയതികളില്‍ പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. മൂന്നാറില്‍ 

Tags:    
News Summary - buffer zone: Field survey completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.