അടിമാലി: ബൈസണ്‍വാലിയില്‍ ബി.ജെ.പി പ്രവര്‍ത്തകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഒരുമാസത്തിനുശേഷം പ്രതി മണി (പാറമണി) കോടതിയില്‍ കീഴടങ്ങി. സംഭവത്തില്‍ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് രാജാക്കാട് പൊലീസ് സ്റ്റേഷനിലേക്ക് പാർട്ടി പ്രകടനം നടത്താനിരിക്കെയായിരുന്നു.
ജനുവരി 31നാണ് കേസിനാസ്പദ സംഭവം നടന്നത്. റോഡരികില്‍ സംസാരിച്ചുകൊണ്ടിരുന്ന ബി.ജെ.പി പ്രവര്‍ത്തകരായ അഞ്ചുപേരെയാണ് മണി ഒാടിച്ച കാര്‍ ഇടിച്ചത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച അജിയും പരിക്കേറ്റവരുടെ കൂട്ടത്തിലുണ്ട്. സുധാകരന് എന്നയാളുടെ വാരിയെല്ലുകള്‍ക്കും നട്ടെല്ലിനും ഗുരുതര ക്ഷതമേറ്റതിനാൽ ആഴ്ചകളോളം കോട്ടയം മെഡിക്കല്‍ കോളജ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാഹനം ഇടിപ്പിച്ചതിന് പിന്നാലെ മറ്റൊരു കാറില്‍ മണി കടന്നുകളഞ്ഞു.
പൊലീസുകാരുടെയും സി.പി.എം നേതാക്കളുെടയും നിര്‍ദേശപ്രകാരം പ്രതി നേരിട്ട് കോടതിയില്‍ ഹാജരാവുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. ദേവികുളം സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.