വഴിത്തല ശാന്തിഗിരി കോളേജ് സോഷ്യൽ വർക്ക് വിഭാഗം സംഘടിപ്പിച്ച ഭിന്നശേഷി അഖില കേരളകലോത്സവം ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു
വഴിത്തല: ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാൻ ഗവൺമെൻറ് തലത്തിൽ നിയമനിർമാണം നടത്തുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ.
വഴിത്തല ശാന്തിഗിരി കോളജ് സോഷ്യൽ വർക്ക് വിഭാഗം സംഘടിപ്പിച്ച അഖില കേരള ഭിന്നശേഷി കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ചിറക് 2K23’ എന്ന പേരിൽ നടന്ന പരിപാടിയിൽ ശാന്തിഗിരി കോളജ് പ്രിൻസിപ്പൽ ഫാ. ബേബി ജോസഫ് സി.എം.ഐ അധ്യക്ഷത വഹിച്ചു. റെജി അബ്രഹാം സംസാരിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഒരു സ്കൂളിന് ഇലക്ട്രോണിക് വീൽചെയറും അതിനുപുറമേ സമൂഹത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒരാൾക്ക് മറ്റൊരു ഇലക്ട്രോണിക് വീൽചെയറും മന്ത്രി വിതരണം ചെയ്തു.
ഇരുപതോളം സ്കൂളുകളിൽ നിന്നും 200 ഓളം കലാകാരന്മാർ പങ്കെടുത്ത നൃത്തം, സംഗീതം, ഫാഷൻ ഷോ, പ്രച്ഛന്ന വേഷം മത്സരങ്ങളിലെ വിജയികൾക്ക് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. കലോത്സവത്തിലെ ഓവറോൾ ചാമ്പ്യൻഷിപ്പ് പ്രതീക്ഷ ഭവൻ തൊടുപുഴ നേടി. സോഷ്യൽ വർക്ക് വിഭാഗം അധ്യാപകനും ഫാക്കൽറ്റി മെമ്പറുമായ ആൽവിൻ ജോസ് അലക്സ് സ്വാഗതവും സ്റ്റുഡൻറ് കോഡിനേറ്റർ മെൽവിൻ മനോജ് ജോർജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.