കാട്ടുപന്നികൾ നശിപ്പിച്ച പൈനാപ്പിൾ കൃഷി
Posted On
date_range Updated On
date_range 300 ചുവട് പൈനാപ്പിൾ കാട്ടുപന്നി നശിപ്പിച്ചു
മുട്ടം: 300 ചുവട് പൈനാപ്പിൾ കൃഷി കാട്ടുപന്നി നശിപ്പിച്ചു. തുടങ്ങനാട് സ്വദേശി ബൈജു പൂവത്തിങ്കലിന്റെ ചള്ളാവയൽ ഉള്ള മൂന്നേക്കർ സ്ഥലത്തെ 300 ഓളം പൈനാപ്പിൾ ചെടികളാണ് കാട്ടുപന്നി നശിപ്പിച്ചത്. ഞായറാഴ്ച രാത്രി കാട്ടുപന്നികൾ പൈനാപ്പിളിെൻറ കാനി പറിച്ചെടുത്ത് കൂമ്പ് തിന്നുകയാണ് ചെയ്തിട്ടുള്ളത്.
പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകന് ഉണ്ടായത്. സമീപത്തെ കൃഷിയിടത്തിലെ കപ്പയും വാഴയും ഉൾപ്പെടെ പന്നികൾ കുത്തിയിളക്കി നശിപ്പിച്ചിട്ടുണ്ട്. 15 വർഷത്തോളമായി പൈനാപ്പിൾ കൃഷിചെയ്യുന്നുവെങ്കിലും ആദ്യത്തെ അനുഭവമാണെന്ന് ബൈജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.