439 പേര്‍ക്ക് കോവിഡ്

തൊടുപുഴ: ജില്ലയില്‍ ബുധനാഴ്​ച സ്ഥിരീകരിച്ചു. രോഗസ്ഥിരീകരണ നിരക്ക്​ (ടി.പി.ആർ) 16.82 ശതമാനം. 806പേർ രോഗമുക്തരായി. ഉറവിടം വ്യക്തമല്ലാത്ത ആറ്​ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 27, ആലക്കോട് അഞ്ച്​, അറക്കുളം മൂന്ന്​, അയ്യപ്പൻകോവിൽ അഞ്ച്, ബൈസൺവാലി നാല്​, ചക്കുപള്ളം എട്ട്​, ദേവികുളം രണ്ട്​, ഇടവെട്ടി നാല്​, ഏലപ്പാറ ഒന്ന്​, ഇരട്ടയാർ 10, കഞ്ഞിക്കുഴി ഒമ്പത്​, കാമാക്ഷി ആറ്​, കാഞ്ചിയാർ 11, കരിമണ്ണൂർ ഏഴ്​, കരിങ്കുന്നം ഒന്ന്​, കരുണാപുരം അഞ്ച്​, കട്ടപ്പന 15, കോടിക്കുളം ഏഴ്​, കൊന്നത്തടി ആറ്​, കുടയത്തൂർ 16, കുമാരമംഗലം നാല്​, കുമളി 16, മണക്കാട് ഒമ്പത്​, മാങ്കുളം ഒന്ന്​, മരിയാപുരം ഏഴ്​, മുട്ടം രണ്ട്​, നെടുങ്കണ്ടം 37, പള്ളിവാസൽ രണ്ട്​, പാമ്പാടുംപാറ 22, പീരുമേട് മൂന്ന്​, പെരുവന്താനം ഏഴ്​, പുറപ്പുഴ ആറ്​, രാജാക്കാട് 30, രാജകുമാരി രണ്ട്​, സേനാപതി ഒമ്പത്​, തൊടുപുഴ 23, ഉടുമ്പൻചോല അഞ്ച്​, ഉടുമ്പന്നൂർ എട്ട്​, ഉപ്പുതറ ഒമ്പത്​, വണ്ടന്മേട് എട്ട്​, വണ്ടിപ്പെരിയാർ ആറ്​, വണ്ണപ്പുറം 16, വാത്തിക്കുടി 11, വാഴത്തോപ്പ് 32, വെള്ളത്തൂവൽ ആറ്​, വെള്ളിയാമറ്റം ആറ്​. ഫുട്​ബാൾ: സമ്മാനവിതരണം തൊടുപുഴ: കേരള ഫുട്​ബാൾ അസോ., ജില്ല ഫുട്​ബാൾ അസോ. സഹകരണത്തോടെ തൊടുപുഴ സോക്കർ സ്കൂളി​ൻെറ നേതൃത്വത്തിൽ സ്​റ്റേറ്റ് ഗ്രാസ്​റൂട്ട് ഫുട്​ബാൾ ഫെസ്​റ്റിവലിനോട് അനുബന്ധിച്ച് സഘടിപ്പിച്ച ഫുട്ബാൾ മത്സരത്തിലെ വിജയികൾക്ക് എക്​സൈസ്​ ഇൻസ്‌പെക്ടർ സി.കെ. സുനിൽ രാജ്‌ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രതീക്ഷ ഭവൻ സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ സിസ്​റ്റർ ഡീന ജോർജ് മുഖ്യാതിഥിയായി. പി.എ. സലിംകുട്ടി, വി.ആർ. അമൽ, സിസ്​റ്റർ ദീപ, മുൻ ഇന്ത്യൻ താരം രാഹുൽ തുടങ്ങിയവർ സംസാരിച്ചു. ചിത്രം TDL104 footbal സ്​റ്റേറ്റ് ഗ്രാസ്​റൂട്ട് ഫുട്​ബാൾ ഫെസ്​റ്റിവലിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഫുട്ബാൾ മത്സരത്തിലെ വിജയികൾ സമ്മാനദാന ചടങ്ങിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.