301 പേര്‍ക്ക് കോവിഡ്

തൊടുപുഴ: ജില്ലയില്‍ ചൊവ്വാഴ്ച 301 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 619 പേർ രോഗമുക്തരായി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 16, ആലക്കോട് രണ്ട്​, അറക്കുളം എട്ട്​, അയ്യപ്പൻകോവിൽ നാല്​, ബൈസൺവാലി ഒന്ന്​, ചക്കുപള്ളം നാല്​, ഇടവെട്ടി നാല്​, ഏലപ്പാറ അഞ്ച്​, ഇരട്ടയാർ ആറ്​, കഞ്ഞിക്കുഴി ഏഴ്​, കാമാക്ഷി 14, കാഞ്ചിയാർ ഒന്ന്​, കരിമണ്ണൂർ രണ്ട്​, കരിങ്കുന്നം അഞ്ച്​, കരുണാപുരം മൂന്ന്​, കട്ടപ്പന 13, കോടിക്കുളം മൂന്ന്​, കൊക്കയാർ മൂന്ന്​, കൊന്നത്തടി ഏഴ്​, കുടയത്തൂർ മൂന്ന്​, കുമാരമംഗലം ആറ്​, കുമളി ഏഴ്​, മണക്കാട് അഞ്ച്​, മാങ്കുളം ഒന്ന്​, മറയൂർ മൂന്ന്​, മരിയാപുരം മൂന്ന്​, മൂന്നാർ രണ്ട്​, മുട്ടം മൂന്ന്​, നെടുങ്കണ്ടം 15, പള്ളിവാസൽ അഞ്ച്​, പാമ്പാടുംപാറ നാല്​, പീരുമേട് മൂന്ന്​, പുറപ്പുഴ മൂന്ന്​, രാജാക്കാട് മൂന്ന്​, രാജകുമാരി രണ്ട്​, ശാന്തൻപാറ ഒന്ന്​, സേനാപതി മൂന്ന്​, തൊടുപുഴ 20, ഉടുമ്പൻചോല മൂന്ന്​, ഉടുമ്പന്നൂർ ആറ്​, ഉപ്പുതറ 14, വണ്ടന്മേട് രണ്ട്​, വണ്ടിപ്പെരിയാർ അഞ്ച്​, വണ്ണപ്പുറം എട്ട്​, വാത്തിക്കുടി 46, വാഴത്തോപ്പ് ഒന്ന്​, വെള്ളത്തൂവൽ 10, വെള്ളിയാമറ്റം ആറ്​. ഉറവിടം വ്യക്തമല്ലാത്ത മൂന്ന്​ കേസുകൾ സ്ഥിരീകരിച്ചു. ദേശീയ പണിമുടക്ക്​ വിജയിപ്പിക്കണം -സംയുക്ത കൺവെൻഷൻ തൊടുപുഴ: കേന്ദ്രസര്‍ക്കാറിന്‍റെ ജനദ്രോഹ, തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ മാര്‍ച്ച്‌ 28, 29 തീയതികളില്‍ നടത്തുന്ന ദേശീയ പണിമുടക്ക്‌ വിജയിപ്പിക്കാൻ മുഴുവൻ ജീവനക്കാരും രംഗത്തിറങ്ങാൻ ആക്​ഷൻ കൗൺസിലിന്‍റെയും സമരസമിതിയുടെയും സംയുക്ത ജില്ല കൺവെൻഷൻ ആഹ്വാനം ചെയ്തു. പണിമുടക്കിന് മുന്നോടിയായി വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. പഞ്ചായത്ത്‌ കേന്ദ്രങ്ങളിൽ സായാഹ്നധർണകൾ, കോർണർ യോഗങ്ങൾ, പന്തംകൊളുത്തി പ്രകടനങ്ങൾ, സ്കൂളുകളിലും ഓഫിസുകളിലും വിശദീകരണ കാമ്പയിനുകൾ എന്നിവ സംഘടിപ്പിക്കും. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ.കെ. ജയചന്ദ്രൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ജനറൽ കൺവീനർ ഡി. ബിനിൽ അധ്യക്ഷതവഹിച്ചു. ജോയന്‍റ്​ കൗൺസിൽ സംസ്ഥാന സെക്രട്ടറി എസ്. സജീവ്, കെ.എം.സി.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റ്​ എൻ.എസ് ഷൈൻ, എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടേറിയേറ്റ്​ അംഗം സീമ എസ്.നായർ, ഡോ. കെ.കെ ഷാജി, എ.എം. ഷാജഹാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.