തൊടുപുഴ: ജില്ലയില്‍ ചൊവ്വാഴ്ച 285പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 12.25 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ). 608പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 37, ആലക്കോട് ഏഴ്, അറക്കുളം ഒമ്പത്, അയ്യപ്പൻകോവിൽ രണ്ട്, ബൈസൺവാലി ഒന്ന്, ചക്കുപള്ളം നാല്, ഇടവെട്ടി ആറ്, ഏലപ്പാറ ഒന്ന്, ഇരട്ടയാർ ആറ്, കഞ്ഞിക്കുഴി അഞ്ച്, കാമാക്ഷി ഒന്ന്, കാഞ്ചിയാർ ഏഴ്, കരിമണ്ണൂർ ആറ്, കരിങ്കുന്നം മൂന്ന്, കരുണാപുരം മൂന്ന്, കട്ടപ്പന 13, കോടിക്കുളം രണ്ട്, കൊക്കയാർ രണ്ട്, കൊന്നത്തടി 14, കുടയത്തൂർ ഒന്ന്, കുമാരമംഗലം 10, കുമളി രണ്ട്, മണക്കാട് ഏഴ്, മാങ്കുളം രണ്ട്, മറയൂർ രണ്ട്, മരിയാപുരം മൂന്ന്, മൂന്നാർ ഒന്ന്, മുട്ടം നാല്, നെടുങ്കണ്ടം ഒമ്പത്, പള്ളിവാസൽ ഒന്ന്, പാമ്പാടുംപാറ ഏഴ്, പീരുമേട് രണ്ട്, പെരുവന്താനം അഞ്ച്, പുറപ്പുഴ നാല്, രാജാക്കാട് മൂന്ന്, സേനാപതി ഒന്ന്, തൊടുപുഴ 29, ഉടുമ്പൻചോല മൂന്ന്, ഉടുമ്പന്നൂർ അഞ്ച്, ഉപ്പുതറ നാല്, വണ്ടന്മേട് ഏഴ്, വണ്ടിപ്പെരിയാർ രണ്ട്, വണ്ണപ്പുറം 19, വാത്തിക്കുടി ഏഴ്, വാഴത്തോപ്പ് ഒന്ന്, വെള്ളത്തൂവൽ ഏഴ്, വെള്ളിയാമറ്റം എട്ട്. ഉറവിടം വ്യക്തമല്ലാത്ത നാല് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് വീടുകൾ അപകടാവസ്ഥയിൽ മുട്ടം: എടാട് ചൊവ്വാഴ്ച പുലർച്ചയുണ്ടായ മണ്ണിടിച്ചിലിൽ വെളിയത്തുമാലിൽ മോളിയുടെ വീടിൻെറ മുൻവശത്തെ മുറ്റമിടിഞ്ഞ് വീട് അപകടാവസ്ഥയിലായി. എടാട് കളപ്പുരക്കൽ എബ്രാഹാമിൻെറ വീടിനു മുന്നിലേക്ക് റോഡിൻെറ സംരക്ഷണഭിത്തിയിടിഞ്ഞ് വീണു. സംരക്ഷണഭിത്തി കെട്ടി റോഡ് സുരക്ഷിതമാക്കിയില്ലെങ്കിൽ റോഡ് ഇടിയാനും വീടിന് അപകടം സംഭവിക്കാനും സാധ്യതയുണ്ട്. ചന്ദനപ്പാറയിൽ കോമളവല്ലിയുടെ വീടിനു പിൻവശത്തേക്ക് മണ്ണിടിഞ്ഞുവീണ് വീട് അപകടാവസ്ഥയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.