28 കിലോ കഞ്ചാവ് പിടികൂടി; ഒരാൾ അറസ്​റ്റിൽ

കുമളി: ഓട്ടോയിൽ കടത്താൻ ശ്രമിച്ച 28 കിലോ കഞ്ചാവുമായി ഒരാളെ കമ്പം പൊലീസ് അറസ്​റ്റ്​ ചെയ്തു. കമ്പം ഉലകത്തേവർ തെരുവിൽ വൈരമുത്തുവാണ്​ (31) അറസ്​റ്റിലായത്. പൊലീസിന്​ കിട്ടിയ രഹസ്യവിവരത്തി​ൻെറ അടിസ്ഥാനത്തിൽ വാഹനപരിശോധന നടക്കുന്നതിനിടെയാണ് കഞ്ചാവുമായി വൈരമുത്തു എത്തിയത്. കമ്പം സി.ഐ ശിലൈമണി, എസ്.ഐ വിജയാനന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ്​ ചെയ്തു. ച​ിത്രം: TDG Kachav Prathi Vairamuthu കഞ്ചാവുമായി പിടിയിലായ വൈരമുത്തു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.