തൊടുപുഴ: ജില്ലയില്‍ ചൊവ്വാഴ്ച 274 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 11.88 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ). 92പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 22, ആലക്കോട് രണ്ട്, അറക്കുളം 11, അയ്യപ്പൻകോവിൽ ഒന്ന്, ബൈസൺവാലി രണ്ട്, ചക്കുപള്ളം മൂന്ന്, ഇടവെട്ടി നാല്, ഏലപ്പാറ മൂന്ന്, ഇരട്ടയാർ 15, കഞ്ഞിക്കുഴി ഒന്ന്, കാമാക്ഷി നാല്, കാഞ്ചിയാർ ഏഴ്, കരിമണ്ണൂർ 12, കരിങ്കുന്നം ഒന്ന്, കരുണാപുരം 12, കട്ടപ്പന ഒമ്പത്, കോടിക്കുളം നാല്, കൊന്നത്തടി ഒമ്പത്, കുടയത്തൂർ നാല്, കുമാരമംഗലം എട്ട്, കുമളി ഒന്ന്, മണക്കാട് നാല്, മാങ്കുളം ഒന്ന്, മരിയാപുരം ഏഴ്, മൂന്നാർ രണ്ട്, മുട്ടം നാല്, നെടുങ്കണ്ടം എട്ട്, പള്ളിവാസൽ ഒന്ന്, പാമ്പാടുംപാറ നാല്, പെരുവന്താനം ഒന്ന്, പുറപ്പുഴ നാല്, രാജാക്കാട് ഏഴ്, രാജകുമാരി 14, ശാന്തൻപാറ ഒന്ന്, സേനാപതി രണ്ട്, തൊടുപുഴ 24, ഉടുമ്പൻചോല ഒന്ന്, ഉടുമ്പന്നൂർ ആറ്, ഉപ്പുതറ രണ്ട്, വണ്ടന്മേട് മൂന്ന്, വണ്ണപ്പുറം 11, വാത്തിക്കുടി 11, വാഴത്തോപ്പ് 11, വെള്ളത്തൂവൽ അഞ്ച്, വെള്ളിയാമറ്റം അഞ്ച്. ഉറവിടം വ്യക്തമല്ലാത്ത അഞ്ച് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കൊക്കയാർ ദുരന്തം: പ്രത്യേക പാക്കേജ് അനുവദിക്കണം -യു.ഡി.എഫ് തൊടുപുഴ: കൊക്കയാർ പഞ്ചായത്തിൽ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കണമെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ അഡ്വ. എസ്. അശോകനും കൺവീനർ പ്രഫ. എം.ജെ. ജേക്കബും ആവശ്യപ്പെട്ടു. അതീവ ഭീകരമാണ് ദുരന്തത്തിൻെറ വ്യാപ്തി. കൃഷിഭൂമിയും വീടും വ്യാപാരസ്ഥാപനങ്ങളും നഷ്ടപ്പെട്ടവർ നിരവധിയാണ്. അവരെയൊക്കെ പുനരധിവസിപ്പിക്കുവാൻ പകരം ഭൂമിയും പാർപ്പിട സൗകര്യവും കണ്ടെത്തണം. ജീവിതമാർഗങ്ങൾ നഷ്ടപ്പെട്ടവർക്ക് പുതിയ സരംഭങ്ങൾ തുടങ്ങാനാവശ്യമായ സാമ്പത്തിക സഹായം നൽകണം. കേവലം ദുരിതാശ്വാസ പ്രഖ്യാപനങ്ങൾ കൊണ്ട് മാത്രം ആർക്കും ഒരു പ്രയോജനവും ഉണ്ടാകില്ല. പുനരധിവാസത്തിന് പ്രായോഗികമായ പാക്കേജ് നടപ്പിലാക്കണമെന്നും യു.ഡി.എഫ് നേതാക്കൾ അവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.