ആലപ്പുഴ: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 2000 കിടക്കകള്‍ തയാറാകുന്നു. പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവിടങ്ങളിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മൻെറ് സൻെററുകളിലാണ് ഇവ സജ്ജമാക്കുന്നത്. 92 കേന്ദ്രങ്ങളിലായി 7363 കിടക്കകൾ ഒരുക്കാനാണ് ജില്ല ഭരണകൂടം ശ്രമിക്കുന്നത്. ഇതില്‍ 430 കിടക്കകള്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. 1565 എണ്ണം അടുത്ത ദിവസം സജ്ജമാകും. തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തുന്ന കെട്ടിടങ്ങള്‍ അതത് സ്ഥലങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ പരിശോധിച്ച് വിലയിരുത്തിയശേഷം മാത്രമാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മൻെറ് സൻെററായി പ്രഖ്യാപിക്കുക. പത്തിയൂര്‍ ഗ്രാമപഞ്ചായത്തിലെ എല്‍മെക്‌സ് ആശുപത്രി (280 കിടക്ക), മാവേലിക്കര നഗരസഭയിലെ പി.എം. ആശുപത്രി (150) എന്നീ കേന്ദ്രങ്ങളാണ് നിലവില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. സൻെററുകളുടെ പ്രവർത്തനത്തിന് ആവശ്യമായ സാമഗ്രികൾ പൊതുജനങ്ങളിൽനിന്ന് സംഭാവന ആയും സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.