പൂമാല: സ്വാമി കവലയിൽ പുകപ്പുരക്ക് തീപിടിച്ച് 150 കിലോ റബർ ഷീറ്റും 40 കിലോയിലധികം ഒട്ടുപാലും കത്തിനശിച്ചു. പാടത്തിൽ പി.ജി. പത്മനാഭൻെറ പുരയിടത്തിലെ പുകപ്പുരയാണ് കത്തിയത്. ഇവിടെനിന്ന് തീ പടർന്ന് വർക്ഷെഡിലെ കട്ടിൽ, ബെഡ്, കസേര തുടങ്ങി നിരവധി കാർഷിക ഉപകരണങ്ങളും കത്തിനശിച്ചു. മൂലമറ്റത്തുനിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിേധയമാക്കിയത്. ------------- TDL PUKAPPURA പൂമാല സ്വാമി കവലയിൽ പുകപ്പുരക്ക് തീപിടിച്ചുണ്ടായ അപകടം ------------------ ഇൻറർവ്യൂ കുമളി: കുമളി ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.എ (നാച്ചുറൽ സയൻസ് മലയാളം മീഡിയം), എച്ച്.എസ്.എ (സോഷ്യൽ സയൻസ് മലയാളം മീഡിയം), എച്ച്.എസ്.എ (ഫിസിക്കൽ സയൻസ് തമിഴ്മീഡിയം), യു.പി.എസ്.എ തമിഴ് മീഡിയം തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ഇൻറർവ്യൂ നവംബർ രണ്ടിന് ചൊവ്വാഴ്ച രണ്ടിന് സ്കൂൾ ഓഫിസിൽ നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ---------- തീയതി നീട്ടി കഞ്ഞിക്കുഴി: ഗവ. ഐ.ടിയില്‍ കേന്ദ്ര ഗവ. അംഗീകൃത (എൻ.സി.വി.ടി) ട്രേഡായ െഡസ്‌ക് ടോപ് പബ്ലിഷിങ് ഓപറേറ്ററില്‍ ഏതാനും സീറ്റുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന തീയതി നവംബര്‍ അഞ്ചുവരെ നീട്ടി. വിദ്യാര്‍ഥികള്‍ പൂരിപ്പിച്ച അപേക്ഷഫോമും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം അപേക്ഷ നല്‍കണം. ഫോൺ: 9539348420, 9895904350, 9497338063. ------------ സീറ്റ് ഒഴിവ് കട്ടപ്പന: ഗവ. ഐ.ടിയില്‍ 2021 വിവിധ ട്രേഡുകളില്‍ പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്ത സീറ്റുകളില്‍ ഏതാനും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് എസ്.എസ്.എല്‍.സി,പ്ലസ്ടു,ആധാര്‍, ജാതി സര്‍ട്ടിഫിക്കറ്റ്(എസ്.സി, എസ്.ടി, ഒ.ഇ.സി)എന്നിവയുടെ പകര്‍പ്പുകളും, അപേക്ഷ ഫീസായ 100 രൂപ സഹിതം സമര്‍പ്പിക്കണം. അവസാന തീയതി നവംബര്‍ അഞ്ച് വൈകീട്ട് അഞ്ചു വരെ. ഫോണ്‍: 04868 272216.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.