1. ക​ന​ത്ത മ​ഴ​യി​ൽ കോ​ടി​ക്കു​ളം പെ​രി​യം​പാ​റ കി​ഴ​ക്കേ കു​ന്നും​പു​റ​ത്ത്​ വി​മ​ലി​ന്‍റെ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞ നി​ല​യി​ൽ 2. വെ​ള്ളി​യാ​മ​റ്റ​ത്ത്​ വീ​ടി‍െൻറ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞ നി​ല​യി​ൽ

ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 127 പേര്‍

തൊടുപുഴ: ജില്ലയിൽ കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലും ഉരുൾപൊട്ടലുമടക്കം വ്യാപകമായ സാഹചര്യത്തിൽ ദുരന്തസാധ്യത മേഖലയിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു.47 കുടുംബങ്ങളിലെ 127 പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. കട്ടപ്പന, കഞ്ഞിക്കുഴി, കൊക്കയാർ, പെരുവന്താനം എന്നിവിടങ്ങളിലായി ഏഴ് ക്യാമ്പ് തുറന്നു.

മഴ തീവ്രമാകുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്) കൂടുതൽ സംഘങ്ങളെ ആവശ്യപ്പെടുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കലക്ടർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത ജില്ലതല ഓൺലൈൻ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻ.ഡി.ആർ.എഫിന്റെ ഒരു സംഘം കട്ടപ്പനയിലെത്തി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ആവശ്യമെങ്കിൽ പീരുമേട്, ദേവികുളം എന്നിവിടങ്ങളിലേക്കും ആവശ്യപ്പെടും. ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിലെ ജലനിരപ്പിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. റോഡുകളിലെ തടസ്സങ്ങൾ സമയബന്ധിതമായി നീക്കം ചെയ്യുന്നുണ്ട്. ദേശീയപാതകളിലെ അറ്റകുറ്റപ്പണി നടത്തുന്നതിൽ എൻ.എച്ച് വിഭാഗം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. ഇത് അടിയന്തരമായി പരിശോധിക്കാൻ കലക്ടർക്ക് നിർദേശം നൽകി.

രാത്രിയാത്ര നിരോധനം കർശനമായി നടപ്പാക്കാൻ ജില്ല പൊലീസ് ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്സിന്റെ എട്ട് ഓഫിസിലായി 140 പേർ സേവനം ചെയ്യുന്നുണ്ട്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ വനം വകുപ്പ്, എക്സൈസ് വകുപ്പുകളിലെ പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം ലഭിക്കാനാവുമോ എന്ന് പരിശോധിക്കും. മൂവാറ്റുപുഴ അടക്കമുള്ള പുഴയോര മേഖലയിലെ ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് കൂടുതൽ വെള്ളം തുറന്നുവിട്ട് വൈദ്യുതോൽപാദനം വർധിപ്പിക്കാനുള്ള കെ.എസ്.ഇ.ബി തീരുമാനം പുനഃപരിശോധിക്കാൻ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

ആ​റ്​ മ​ര​ണം; 11 വീ​ട്​ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു

മ​ഴ​ക്കെ​ടു​തി​യി​ൽ ഇ​തു​വ​രെ ജി​ല്ല​യി​ൽ ആ​റു പേ​ർ മ​രി​ച്ച​താ​യി ക​ല​ക്ട​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. 11 വീ​ട്​ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. 120ഓ​ളം വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. മ​ഴ​ക്കെ​ടു​തി നേ​രി​ടാ​നു​ള്ള എ​ല്ലാ ത​യാ​റെ​ടു​പ്പും ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ക​ല​ക്ട​ർ അ​റി​യി​ച്ചു.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് നാ​ല് സ​ബ് ഡി​വി​ഷ​നി​ലാ​യി കൂ​ടു​ത​ൽ പൊ​ലീ​സു​കാ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്ന് ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​യും അ​റി​യി​ച്ചു. ക്യാ​മ്പു​ക​ളി​ൽ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്കാ​നും മ​​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. ക്യാ​മ്പു​ക​ളി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത ജി​ല്ല സ​പ്ലൈ ഓ​ഫി​സ് ഉ​റ​പ്പു​വ​രു​ത്ത​ണം. ആ​രോ​ഗ്യ വ​കു​പ്പി​ന്റെ സേ​വ​നം ഉ​റ​പ്പാ​ക്കാ​ൻ ഡി.​എം.​ഒ​യോ​ടും നി​ർ​ദേ​ശി​ച്ചു. ല​യ​ങ്ങ​ളു​ടെ അ​വ​സ്ഥ പ​രി​ശോ​ധി​ക്കാ​ൻ ത​ഹ​സി​ല്‍ദാ​ർ​മാ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി.

Tags:    
News Summary - 127 people in seven relief camps at the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.