കുടയത്തൂര്‍: ‘മാലിന്യമുക്തം നവകേരളം’ ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ 10,819 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍ ഹരിതമായി പ്രഖ്യാപിച്ചു. ജില്ലയിലാകെ 11,153 അയല്‍ക്കൂട്ടങ്ങളാണുള്ളത്. കുടയത്തൂര്‍ പഞ്ചായത്തിലെ ശരംകുത്തി റസിഡന്‍സ് അസോസിയേഷനെ ജില്ലയിലെ ആദ്യ ഹരിത റസിഡന്റ് അസോസിയേഷനായും പ്രഖ്യാപിച്ചു.
ജില്ലയിലെ 3196 സ്ഥാപനങ്ങള്‍, 531ഹരിത വിദ്യാലയങ്ങള്‍, 51 കലാലയങ്ങള്‍, ആറ് ടൂറിസം കേന്ദ്രങ്ങള്‍, 172 ടൗണുകള്‍, 111 പൊതുസ്ഥലങ്ങള്‍ എന്നിങ്ങനെയാണ് ജില്ലയുടെ മാലിന്യമുക്ത പ്രവര്‍ത്തനങ്ങളുടെ മുന്നേറ്റം. മാലിന്യമുക്ത ജില്ലയുടെ പ്രഖ്യാപനം ഈ മാസം 30നാണ് നടക്കുക. ഹരിതകേരളം മിഷന് തയാറാക്കി നല്കിയ മാലിന്യ പരിപാലന മാനദണ്ഡങ്ങള്‍ പാലിച്ചതായി സി.ഡി.എസും സാക്ഷ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അയല്‍ക്കൂട്ടങ്ങളുടെ ഹരിത പ്രഖ്യാപനങ്ങള്‍ നടത്തിയത്.
സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.എന്‍. ഷിയാസ് അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷന് ജില്ല കോര്‍ഡിനേറ്റര്‍ ഡോ. അജയ് പി. കൃഷ്ണ വിഷയം അവതരിപ്പിച്ചു. ശരംകുത്തി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. കെ. റോയി സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, ജില്ല പഞ്ചായത്ത് അംഗം പ്രൊഫ. എം.ജെ. ജേക്കബ്, ബ്ലോക്ക് ഡിവിഷന് അംഗം മിനി ആന്റണി, കുടയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആഞ്ജലീന സിജോ, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ പുഷ്പ വിജയന്, സി.ഡി.എസ് അധ്യക്ഷ സിനി സാബു, പഞ്ചായത്ത് സെക്രട്ടറി രഞ്ജിത് ബിജുകുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി സാം ജോസ്, കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ വി.എ. അരുണ്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.