മൂന്നാർ: ഹോമിയോ ആശുപത്രിയിൽ 10 വർഷത്തിനുശേഷം വൈദ്യുതിയെത്തി. കോളനിയിൽ പ്രവർത്തിച്ചിരുന്ന ആശുപത്രി കെട്ടിടത്തിനാണ് പഞ്ചായത്ത് അധികൃതരുടെ ഇടപെടലിനെത്തുടർന്ന് വൈദ്യുതി ലഭിച്ചത്. സർക്കാർ ഹോമിയോ ആശുപത്രിയും പോസ്റ്റ് ഓഫിസും പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് വൈദ്യുതി ലഭിച്ചിരുന്നില്ല. വർഷങ്ങളായി ജീവനക്കാരും നാട്ടുകാരും ആവശ്യപ്പെട്ടിട്ടും അനുകൂല നടപടി ഉണ്ടായില്ല. തുടർന്ന് പഞ്ചായത്ത് ഭരണസമിതി സബ്കലക്ടർക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് വൈദ്യുതി ലഭിച്ചത്. ബ്ലോക്കുതല ആരോഗ്യമേള മൂന്നാർ: ആരോഗ്യവകുപ്പ് റവന്യൂ ബ്ലോക്കുകളില്‍ സംഘടിപ്പിക്കുന്ന ആരോഗ്യമേള മൂന്നാറില്‍ 26ന് നടക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യപരിപാലനം ഊര്‍ജിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി നടപ്പാക്കിയ വെല്‍നെസ് ക്ലിനിക്കുകളുടെ നാലാം വാര്‍ഷികം പ്രമാണിച്ചാണ് ആരോഗ്യമേള. മൂന്നാര്‍ ഹൈ ആൾട്ടിറ്റ്യൂഡ് സ്‌പോര്‍ട്‌സ് ട്രെയിനിങ് സെന്ററില്‍ നടക്കുന്ന പരിപാടികളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രസ്ഥാനങ്ങളുടെയും പ്രദര്‍ശന സ്റ്റാളുകള്‍, സമ്മേളനം, സെമിനാറുകള്‍, വിവിധ ആരോഗ്യവിഭാഗങ്ങളുടെ മെഡിക്കല്‍ ക്യാമ്പുകള്‍, രോഗനിര്‍ണയ ക്യാമ്പുകള്‍, കലാപരിപാടികള്‍, കായിക പ്രദര്‍ശന മത്സരങ്ങള്‍ എന്നിവ നടക്കും. മേളയോടനുബന്ധിച്ച് നടത്തുന്ന ബൈക്ക് റാലി മൂന്നാര്‍ ഡിവൈ.എസ്.പി കെ.ആര്‍. മനോജ് ഫ്ലാഗ് ഓഫ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.