ഓപറേഷൻ സുരക്ഷ കവചം; 98 സ്കൂൾ യാത്ര വാഹനത്തിനെതിരെ നടപടി

ലൈസൻസില്ലാതെ വാഹനമോടിച്ച 24 പേർക്കെതിരെ നടപടി തൊടുപുഴ: വിദ്യാർഥികളുടെ യാത്ര സുരക്ഷിതമാക്കാൻ കർശന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത്. 'ഓപറേഷൻ സുരക്ഷ കവചം' പേരിൽ നടത്തിവരുന്ന പരിശോധനയിൽ 98 സ്കൂൾ യാത്ര വാഹനത്തിനെതിരെ നടപടി. ലൈസൻസില്ലാതെ വാഹനമോടിച്ച 24 പേരാണ് പരിശോധനയി‍ൽ കുടുങ്ങിയത്. ഇവരിൽനിന്നു 10,000 രൂപ വീതം പിഴ ഈടാക്കുമെന്ന്​ ഇടുക്കി ആർ.ടി.ഒ ആർ. രമണൻ പറഞ്ഞു. അപകടകരമായി വാഹനമോടിച്ച അഞ്ച്​ പേർക്കെതിരെയും നടപടിയെടുത്തു. ഫിറ്റ്നസ് ഇല്ലാതെ സർവിസ് നടത്തിയ 12 വാഹനമാണ് പിടികൂടിയത്. ഇൻഷുറൻസില്ലാത്ത 25 വാഹനവും ടാക്സ് അടക്കാത്ത 32 വാഹനവും പരിശോധനയിൽ കുടുങ്ങി. 'ഓൺ സ്കൂൾ ഡ്യൂട്ടി' ബോർഡ് വെക്കാത്തതിന്​ രണ്ട്​ വാഹനത്തിനെതിരെ നടപടിയെടുത്തു. വിവിധ നിയമലംഘനങ്ങൾക്ക്​ ഓൺലൈനായി പിഴ അടക്കാനാണ് നിർദേശം. വരുംദിവസങ്ങളിലും സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്ന് ആർ.ടി.ഒ അറിയിച്ചു. വിദ്യാർഥികൾക്ക്​ അർഹമായ കൺസെഷൻ നിഷേധിക്കുന്ന സ്വകാര്യ ബസ് ജീവനക്കാർക്കെതിരെയും നടപടിയുണ്ടാകുമെന്ന് ആർ.ടി.ഒ പറഞ്ഞു. വിദ്യാർഥികളുടെ യാത്രസംബന്ധമായ പരാതികൾ ആർ.ടി.ഒയെ അറിയിക്കാം. ഫോൺ: 8547639006.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.