പീരുമേട് താലൂക്ക് ആശുപത്രിയുടെ 85 സൻെറ് നഷ്ടപ്പെട്ടതായി റവന്യൂ വകുപ്പ് പീരുമേട്: താലൂക്ക് ആശുപത്രിയുടെ 85 സൻെറ് സ്ഥലം നഷ്ടപ്പെട്ടതായി റവന്യൂ വകുപ്പ് കണ്ടെത്തി. താലൂക്ക് സർേവയറുടെ നേതൃത്വത്തിൽ അളന്നതിനുശേഷമാണ് തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയത്. താലൂക്ക് ആശുപത്രിക്ക് രേഖകളിൽ 3.25 ഏക്കർ സ്ഥലമാണുള്ളത്. എന്നാൽ സർവേ, നടത്തിയപ്പോൾ 2.40 ഏക്കർ സ്ഥലം മാത്രമാണ് കണ്ടെത്തിയത്. ആശുപത്രി സ്ഥലം കൈയേറ്റത്തിലൂടെ നഷ്ടമായിട്ടുെണ്ടന്ന് താലൂക്ക് വികസന സമിതിയിൽ പരാതി ഉയരുകയും ഇതേതുടർന്ന് അളന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പിന് കത്ത് നൽകിയിരുന്നു. നഷ്ടപ്പെട്ട സ്ഥലം കണ്ടെത്തുന്നതിൻെറ ഭാഗമായി ആശുപത്രി പരിസരത്ത് താമസിക്കുന്ന സ്ഥലം ഉടമകളുടെ കൈവശമുള്ള രേഖകളും സ്ഥലവും പരിശോധിച്ചിരുന്നു. എന്നാൽ, കൈയേറ്റം നടന്ന മേഖലകളിൽ പരിശോധന നടന്നിട്ടില്ലെന്ന് സ്ഥലം ഉടമകൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.