കുടിയേറ്റകാലത്തെ കൃഷിരീതി പുനരാവിഷ്‌കരിച്ച്്് 72കാരനായ കര്‍ഷകന്‍

നെടുങ്കണ്ടം: പ്രായം വകവെക്കാതെ . നെടുങ്കണ്ടം മഞ്ഞപ്പെട്ടി സ്വദേശി മരങ്ങാട്ട് തോമസാണ് കപ്പ കൃഷിയില്‍ ശ്രദ്ധനേടിയത്. മൂന്ന് പതിറ്റാണ്ടായി തരിശായി കിടന്ന അഞ്ച് ഏക്കര്‍ ഭൂമിയിലെ കാട് വെട്ടിത്തെളിച്ച് ഉഴുതുമറിച്ചാണ് കൃഷിയില്‍ പൊന്ന് വിളയിച്ചത്. ലോക്ഡൗണിനെ തുടര്‍ന്നാണ് തരിശ് ഭൂമിയില്‍ ഇദ്ദേഹം, കപ്പകൃഷി തുടങ്ങിയത്. കാട്ടുപന്നിയുടെ ആക്രമണങ്ങളില്‍നിന്ന്​ കൃഷിയെ രക്ഷിക്കാനായി കുടിയേറ്റ കാല രീതികള്‍കൂടി പുനരാവിഷ്‌കരിക്കുകയായിരുന്ന ഇദ്ദേഹം. സ്വന്തം കൃഷിയിടത്തോട് ചേര്‍ന്ന ഭൂമി, ലോക്ഡൗണ്‍ കാലഘട്ടത്തില്‍ തോമസ്, പാട്ടത്തി​െനടുത്തു. പതിറ്റാണ്ടുകളായി കൃഷയെിറക്കാതെ തരിശായി കിടന്ന ഭൂമിയില്‍ കപ്പ കൃഷി ആരംഭിച്ചതോടെ മകനും മകളുടെ ഭര്‍ത്താവും സഹായത്തിനെത്തി. 12,000 മൂട് കപ്പയാണ് തോമസ് നട്ട് പരിപാലിച്ചത്. കാട്ടുപന്നി ആക്രമണത്തില്‍ ഇരുനൂറോളം മൂട് കപ്പ നഷ്​ടപ്പെട്ടു. ഇതോടെ കൃഷിയിടത്തില്‍ പന്നി കയറുന്നത് തടയാന്‍, തോമസ് പദ്ധതികള്‍ ഒരുക്കി. കൃഷിയിറക്കിയ ഭൂമിയില്‍ താൽക്കാലിക ഷെഡ് നിര്‍മിച്ച്, രാത്രി താമസം ഇങ്ങോട്ടേക്ക് മാറ്റി. കൃഷി ഭൂമിയുടെ ചുറ്റും ഗ്രീന്‍ നെറ്റ് ഉപയോഗിച്ച് കെട്ടിമറച്ചു. രാത്രിയില്‍ വിവിധ ഭാഗങ്ങളില്‍ തീ കത്തിച്ചും ഒപ്പം പത്തോളം ഭാഗങ്ങളില്‍ എമര്‍ജന്‍സി ലൈറ്റുകള്‍ തെളിച്ചിട്ടും പാട്ട കൊട്ടിയുമാണ്​ കാട്ടുപന്നികളുടെ ശല്യത്തില്‍നിന്ന്​ രക്ഷനേടുന്നത്. കൂടാതെ ഉപേക്ഷിക്കപ്പെട്ട ചില്ല് കുപ്പികള്‍ ശേഖരിച്ച് കൃഷിയിടത്തില്‍ വിവിധ ഭാഗങ്ങളില്‍ കെട്ടിത്തൂക്കി. രണ്ട് കുപ്പികള്‍ ഒരുമിച്ചാണ് ഓരോ ഭാഗത്തും കെട്ടിയിട്ടിരിക്കുന്നത്. കാറ്റില്‍ ഇവ കൂട്ടിയിടിക്കുമ്പോള്‍ ശബ്​ദം ഉയരുന്നതും തീയുടെയും വെളിച്ചത്തി​ൻെറയും സാന്നിധ്യം മൂലവും കാട്ടുപന്നിയുടെ ശല്യം പൂര്‍ണമായും ഇല്ലാതാക്കാനായതായി തോമസ് പറഞ്ഞു. നെടുങ്കണ്ടം സഹകരണ ബാങ്ക് പ്രതിനിധികള്‍ കൃഷിയിടം സന്ദര്‍ശിച്ച്്് കൃഷി വികസനത്തിന്​ പലിശരഹിത വായ്പ നല്‍കി. നെടുങ്കണ്ടം കൃഷിഭവനവും പ്രോത്സാഹനവുമായി എത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.