അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറ ഉൾപ്പെടെ തകർന്ന പ്രദേശങ്ങളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി അഞ്ചുകോടി 74 ലക്ഷം രൂപ കേന്ദ്രസർക്കാർ അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. മൂന്നാറിനും മൂവാറ്റുപുഴ കക്കടാശ്ശേരിക്കുമിടയിലാണ് മെയിന്‍റനൻസ് പ്രവൃത്തി നടത്തുന്നത്. നിലവിൽ എൻ.എച്ച് 85 ഭാരത്മാല പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് പണം അനുവദിച്ചിരിക്കുന്നത്. ചീയപ്പാറക്കടുത്ത് സംരക്ഷണഭിത്തി നിർമാണം- 31,36,550 രൂപ. അടിമാലിക്കും മൂന്നാറിനുമിടയിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സംരക്ഷണഭിത്തി നിർമാണത്തിൻെറ തുടർച്ച -2,15,40,000 രൂപ. റാണിക്കല്ല് വളവിന് സമീപമുള്ള രണ്ടിടങ്ങളിൽ- 94, 21,227 വീതം, കോതമംഗലം കോഴിപ്പിള്ളി പാലം നടപ്പാത ഉൾപ്പെടെ പുനരുദ്ധാരണം -65,26,000 രൂപയും നെല്ലിമറ്റം മുതൽ കക്കടാശ്ശേരി വരെ വിവിധ മേഖലകളിൽ സംരക്ഷണഭിത്തി, ഓടകൾ നിർമിക്കുന്നതിനുൾപ്പെടെ- 74,45,325 രൂപയും കൂട്ടിച്ചേർത്ത് 5,74,90,329 രൂപയാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി അനുവദിക്കപ്പെട്ടിരിക്കുന്നത്. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ മെയിന്‍റനൻസ് പ്രവർത്തനങ്ങൾ നേരിട്ട് നടത്താറില്ലാത്തിനാൽ സംസ്ഥാന നാഷനൽ ഹൈവേ വകുപ്പ് മുഖാന്തരമായിരിക്കും നടത്തുന്നത്. നേര്യമംഗലത്ത് പുതിയപാലം ഉൾപ്പെടെ ശിപാർശ ചെയ്തിട്ടുണ്ടെന്നും എം.പി അറിയിച്ചു. മേഖലയിലെ ടൂറിസം സാധ്യതകൾക്ക് കൂടുതൽ പ്രയോജനപ്രദമാണ് അനുവദിക്കപ്പെട്ട തുകയെന്നും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.