23 പേർക്ക് സമ്പർക്കത്തിലൂടെ; മൂന്ന് ആരോഗ്യ പ്രവർത്തകർ ആലപ്പുഴ: ജില്ലയിൽ തിങ്കളാഴ്ച 53 പേർക്ക് രോഗം സ്ഥിരീകരിച്ചു. 18 പേർ വിദേശത്തുനിന്നും എട്ടുപേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. 23 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേർ ആരോഗ്യ പ്രവർത്തകരാണ്. ഒരാളുടെ രോഗഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യ പ്രവർത്തകരിൽ ചേർത്തല സ്വദേശിനി (39) ചേർത്തല ആശുപത്രിയിലെ ജീവനക്കാരിയാണ്. രോഗം സ്ഥിരീകരിച്ചവർ: ദുബൈയിൽനിന്ന് എത്തിയ വള്ളികുന്നം സ്വദേശി (27), കായംകുളം സ്വദേശി (49), അരൂർ സ്വദേശിനി (31), പുന്നപ്ര സ്വദേശി (26), പാലമേൽ സ്വദേശി (37), ചെങ്ങന്നൂർ സ്വദേശി (34), ഖത്തറിൽനിന്ന് എത്തിയ നൂറനാട് സ്വദേശി (33), ഷാർജയിൽനിന്ന് എത്തിയ പാലമേൽ സ്വദേശി (39), അരൂക്കുറ്റി സ്വദേശി (38), കുവൈത്തിൽനിന്ന് എത്തിയ വെൺമണി സ്വദേശി (36), കൃഷ്ണപുരം സ്വദേശി (34), വെൺമണി സ്വദേശി (54), അബൂദബിയിൽനിന്ന് എത്തിയ മാന്നാർ സ്വദേശി (63), ബഹ്റൈനിൽനിന്ന് എത്തിയ ചെട്ടികുളങ്ങര സ്വദേശി (34), സൗദിയിൽനിന്ന് എത്തിയ അരൂർ സ്വദേശി (38), ദേവികുളങ്ങര സ്വദേശി (27), ഒമാനിൽനിന്ന് എത്തിയ പുന്നപ്ര സ്വദേശി, മസ്കത്തിൽനിന്ന് എത്തിയ ദേവികുളങ്ങര സ്വദേശി, ഹൈദരാബാദിൽനിന്ന് എത്തിയ കടക്കരപ്പള്ളി സ്വദേശിനി (23), ആര്യാട് സ്വദേശിനി (22), ചെന്നൈയിൽനിന്ന് എത്തിയ പാലമേൽ സ്വദേശിനി (27), പത്തിയൂർ സ്വദേശി (20) ഡൽഹിയിൽനിന്ന് ദേവികുളങ്ങര സ്വദേശി (40), മുംബൈയിൽനിന്ന് എത്തിയ ചെട്ടികുളങ്ങര സ്വദേശി (23), കർണാടകയിൽനിന്ന് എത്തിയ ചന്തിരൂർ സ്വദേശി (46), മഹാരാഷ്ട്രയിൽനിന്ന് എത്തിയ വള്ളികുന്നം സ്വദേശി (39). സമ്പർക്കത്തിലൂടെ േരാഗം പകർന്നവർ: ചെല്ലാനം ഹാർബറുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച രണ്ട് പട്ടണക്കാട് സ്വദേശികളും ഒരു കടക്കരപ്പള്ളി സ്വദേശിയും എഴുപുന്നയിലെ സീ ഫുഡ് ഫാക്ടറിയുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച രണ്ട് എഴുപുന്ന സ്വദേശികൾ, കടക്കരപ്പള്ളി, വയലാർ സ്വദേശികൾ, കായംകുളം മാർക്കറ്റുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച മൂന്ന് കായംകുളം സ്വദേശികളും കൃഷ്ണപുരം സ്വദേശിയും, മൂന്ന് ആരോഗ്യ പ്രവർത്തകർ (മലപ്പുറത്ത് ജോലിചെയ്യുന്ന 28 വയസ്സുള്ള ഓച്ചിറ സ്വദേശി, 45 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 39 വയസ്സുള്ള ചേർത്തല സ്വദേശിനി), എറണാകുളത്തെ സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട ചികിത്സക്കിടെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 76 വയസ്സുള്ള വീയപുരം സ്വദേശിനി, രോഗം സ്ഥിരീകരിച്ച മണ്ണഞ്ചേരി സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള ആൺകുട്ടി, രോഗം സ്ഥിരീകരിച്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയുടെ സമ്പർക്ക പട്ടികയിലുള്ള 44 വയസ്സുള്ള ചേർത്തല സ്വദേശിനി, സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കടക്കരപ്പള്ളി സ്വദേശിയായ ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 20 വയസ്സുള്ള ചുനക്കര സ്വദേശിനി, സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 25 വയസ്സുള്ള നെടുമുടി സ്വദേശി, രോഗം സ്ഥിരീകരിച്ച ഭരണിക്കാവ് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 44 വയസ്സുള്ള ഭരണിക്കാവ് സ്വദേശി, സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 20 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 31 വയസ്സുള്ള ഹരിപ്പാട് സ്വദേശി, സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 49 വയസ്സുള്ള ആലപ്പുഴ സ്വദേശി, സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 22 വയസ്സുള്ള കുത്തിയതോട് സ്വദേശിനി, സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 23 വയസ്സുള്ള മാവേലിക്കര സ്വദേശിനി. 48 വയസ്സുള്ള തഴക്കര സ്വദേശിയുടെ രോഗ ഉറവിടം വ്യക്തമല്ല. ആകെ 671 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 369 പേർ രോഗമുക്തരായി. തിങ്കളാഴ്ച ഒമ്പത് പേരുടെ പരിശോധന ഫലം നെഗറ്റീവായി. യമനിൽ നിന്നെത്തിയ പത്തിയൂർ സ്വദേശി, ദുബൈയിൽനിന്ന് വന്ന ഹരിപ്പാട്, ദേവികുളങ്ങര, പുലിയൂർ സ്വദേശികൾ, മഹാരാഷ്ട്രയിൽനിന്ന് വന്ന ഹരിപ്പാട്, ആലപ്പുഴ സ്വദേശികൾ, ദമാമിൽ നിന്നെത്തിയ ചെങ്ങന്നൂർ സ്വദേശി, കശ്മീരിൽനിന്ന് വന്ന താമരക്കുളം സ്വദേശി, സമ്പർക്കത്തിലൂടെ രോഗബാധിതനായ വെൺമണി സ്വദേശി എന്നിവരുടെ പരിശോധന ഫലം ആണ് നെഗറ്റിവ് ആയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.