ഭീതി ഉരുൾപൊട്ടും മലയോരം^ലോക്കൽ പരമ്പര 5

ഭീതി ഉരുൾപൊട്ടും മലയോരം-ലോക്കൽ പരമ്പര 5 പാഠമാക​െട്ട ഇൗ ദുരന്തങ്ങൾ ``````````````````` ദുരന്തങ്ങളുടെ ശേഷിപ്പായി രാജഭരണകാലത്ത് നിര്‍മിച്ച പഴയ ആലുവ-മൂന്നാര്‍ റോഡ്​ നാടിനെ നടുക്കിയ ഒട്ടേറെ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച താലൂക്കാണ് ദേവികുളം. ചരിത്രത്തിലെ തന്നെ ആദ്യ പ്രകൃതി ദുരന്തത്തില്‍ ഇല്ലാതായ ഒരു പാത ഇപ്പോഴും ദുരന്തങ്ങളുടെ ശേഷിപ്പായി ഇന്നുമുണ്ട്​. രാജഭരണകാലത്ത് നിര്‍മിക്കപ്പെട്ട പഴയ ആലുവ-മൂന്നാര്‍ റോഡാണിത്. ആലുവയില്‍ നിന്നാരംഭിച്ച് പൂയംകുട്ടി, ആനകുളം, മാങ്കുളം വഴി മൂന്നാറിലെത്തുന്ന റോഡ് അന്ന് തന്നെ ഉപേക്ഷിച്ചു. കാല്‍നട യാത്രക്ക്‌പോലും കൊള്ളാതായ പഴയ രാജപാത പുനര്‍ നിര്‍മിക്കണമെന്ന ആവശ്യവുമായി മാങ്കുളം, കുട്ടമ്പുഴ പഞ്ചായത്ത് നിവാസികള്‍ ഇപ്പോഴും രംഗത്തുണ്ട്. ഇതിന് ശേഷം ജില്ല കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തം 1974ൽ അടിമാലി കൂമ്പന്‍പാറയിലാണ്​​. കുടുംബത്തിലെ ആറ്​ പേര്‍ ഉൾപ്പെടെ ഒമ്പത്​ പേര്‍ മരിച്ചു. 1997ല്‍ വാളറ പഴംബ്ലിച്ചാലില്‍ 21 പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തവും ഏല്‍പ്പിച്ച ഭീതി ചെറുതല്ല. 2013 മുതല്‍ ബൈസണ്‍വാലി, പള്ളിവാസല്‍, വെള്ളത്തൂവല്‍ പഞ്ചായത്തുകൾ നിരവധി പ്രകൃതി ദുരന്തങ്ങള്‍ അഭിമുഖികരിച്ചു. 2018 ലും അടിമാലി മേഖലയിൽ ദുരന്തം താണ്ഡവമാടി. അടിമാലി എട്ടുമുറിയില്‍ കുടുംബത്തിലെ ഏഴ്​ പേരെ ഉരുളെടുത്തു. മാങ്കുളം, കൊന്നത്തടി, വെള്ളത്തൂവല്‍, അടിമാലി പഞ്ചായത്തുകളും സമാനതകളില്ലാത്ത ദുരിതം നേരിടേണ്ടിവന്നു. ``````````````````` ദുരന്തം വിടാതെ എസ്. വളവ് ഒാരോ മഴക്കാലവും വെള്ളത്തൂവല്‍ എസ്. വളവുകാര്‍ക്ക്​ ഭീതിയുടേതാണ്​. 1974ലും 2018 ലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ ആറ്​ പേർ മരിച്ചു. അഞ്ച്​ പേർ കാണാമറയത്തായി. 1974 ജൂലൈ 26നുണ്ടായ ദുരന്തത്തിൽ ഇരപ്പക്കോട്ടില്‍ ഹസ​ൻെറ ഭാര്യ പാത്തുമ്മ (45), മക്കളായ താച്ചി (24), ഫാത്തിമ (15) എന്നിവരാണ് മരിച്ചത്. ഹസ​ൻെറ കൊച്ചുമകന്‍ അഷ്റഫ് (9), താച്ചിയുടെ മകന്‍ അബ്​ദുൽ റാഷിദ് (2) എന്നിവരെ കാണാതായി. 2018 ആഗസ്​റ്റ്​ 15ന്​ എസ്.വളവില്‍ രാത്രി 2.30 ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ തുറവക്കല്‍ മാത്യു (58), ഭാര്യ ലൈസ(56) എന്നിവർ മരിച്ചു. പുളിക്കകുടി മുഹമ്മദ് (മമ്മൂട്ടി- 45), ഭാര്യ അസ്മ (40), ഇവരുടെ മകന്‍ മുഹ്​സല് ‍(17) എന്നിവരെ കാണാതായി. ശക്തമായ മഴയില്‍ ഉരുള്‍പൊട്ടിയും മണ്ണിടിഞ്ഞും വീട് തകര്‍ന്നാണ് അത്യാഹിതം സംഭവിച്ചത്. മുഹമ്മദ് കുട്ടിയുടെ കുടുംബം വീടുൾപ്പെടെ മുതിരപ്പുഴയാറ്റില്‍ പതിച്ചു. ```````````` മാങ്കുളത്തിന്​ എന്നും ദുരിതകാലം മഴ പെയ്​താൽ വൈദ്യുതിയും വാർത്താവിനിമയ സംവിധാനങ്ങളും തകർന്ന്​ ഒറ്റപ്പെടുന്ന പ്രദേശമാണ് മാങ്കുളം. 2018, 2019 വര്‍ഷങ്ങളിലെ മഹാപ്രളയത്തില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ നഷ്​ടം സംഭവിച്ചതും മാങ്കുളത്താണ്. ഉരുള്‍പൊട്ടലിലും വെളളപ്പൊക്കത്തിലും 500 ലേറെ കുടുംബങ്ങളാണ് കെടുതികൾ നേരിട്ടത്. ഒട്ടേറെ വാഹനങ്ങളും നശിച്ചു. ഒരു പവര്‍ഹൗസിലും രണ്ട് സബ് സ്റ്റേഷനുകളിലും വെളളം കയറി. ഇവയൊന്നും ഇപ്പോഴും ശരിയാക്കിയിട്ടില്ല. മഴയത്ത് ഒറ്റപ്പെടുന്ന നിരവധി ആദിവാസി സങ്കേതങ്ങളും മാങ്കുളത്തുണ്ട്. പാമ്പുങ്കയത്ത് തകര്‍ന്ന റോഡ് ഇതുവരെയും പുനര്‍ നിർമിച്ചിട്ടില്ല. 2018 ലെപ്രളയത്തില്‍ തകർന്ന നിരവധി പാലങ്ങളും കലുങ്കുകളും ഇപ്പോഴും അതേ അവസ്​ഥയിലാണ്​. ----------- ഭീതിയുടെ മുനയിൽ വള്ളക്കടവ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 ന് മുകളിലേക്ക് എത്തിയത് മുതൽ ഉറക്കമില്ലാത്ത രാവുകളാണ് വള്ളക്കടവ് ഗ്രാമവാസികൾക്ക്. തലങ്ങും വിലങ്ങും പായുന്ന സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഇവരുടെ ആശങ്ക വർധിപ്പിക്കുന്നു. ഇടുക്കിയിലേക്ക് ജലം തുറന്നു വിട്ടാൽ ആദ്യം ഒഴുകി എത്തുന്നത് മുല്ലപ്പെരിയാർ അണക്കെട്ടിന് സമീപമുള്ള വള്ളക്കടവ് ഗ്രാമത്തിലേക്കാണ്​. കനത്ത മഴയെ തുടർന്ന് 2018ൽ പ്രദേശത്താകെ വെള്ളം കയറിയത് ഇവടത്തുകാരുടെ ഓർമയിൽ ഉണ്ട്. വള്ളക്കടവ് ഫോറസ്​റ്റ്​ ചെക്ക് പോസ്​റ്റ്​ മുതൽ ചപ്പാത്ത് പാലം വരെ നദീതീരത്ത് 134 വീടുകളുണ്ട്​. വെള്ളം എത്തിയാൽ ആദ്യം ബാധിക്കുന്നതും ഇവരെയാണ്. നദിയിൽ വെള്ളം കുറഞ്ഞു നിൽക്കുന്ന ഘട്ടത്തിൽ മുല്ലപ്പെരിയാറിൽനിന്ന്​ കുറഞ്ഞ തോതിൽ ജലം ഇടുക്കിയിലേക്ക് തുറന്നു വിടണമെന്നാണ് ഗ്രാമവാസികളുടെ പ്രധാന ആവശ്യം. അണക്കെട്ടിലെ വിവരങ്ങൾ കൃത്യമായി ജനങ്ങൾക്കു നൽകാനും അധികൃതർ സംവിധാനമൊരുക്കണം. മുമ്പ്, ദുതാശ്വാസ ക്യാമ്പുകൾ തുറന്നപ്പോൾ അനുഭവപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ഗ്രാമത്തിലെ പല ഭാഗത്തും വഴിവിളക്കില്ലാത്തതും നാട്ടുകാരെ പ്രതിസന്ധിയിലാക്കുന്നു. ----------- (അവസാനിച്ചു) തയാറാക്കിയത്​: അഫ്​സൽ ഇബ്രാഹിം, കുഞ്ഞുമോൻ കൂട്ടിക്കൽ, ധനപാലൻ മങ്കുവ, പി.കെ. ഹാരിസ്​, വാഹിദ്​ അടിമാലി, പ്രീത്​ ഭാസ്​കർ, ടി. അനിൽകുമാർ. ---------- ചിത്രങ്ങൾ: TDL101 Vallakkadavu വണ്ടിപ്പെരിയാർ വള്ളക്കടവ് ഗ്രാമം -------- TDL102 Panniyar പന്നിയാറിൽ 2018ൽ ഉരു​ൾപൊട്ടലുണ്ടായ പ്രദേശം (ഫയൽ ചിത്രം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.