നന്നാകാത്ത റോഡ്​; നടുവൊടിക്കുന്ന യാത്ര (ലോക്കൽ പരമ്പര 4)

ടാറി​േങ്ങാ; പൊടിപോലുമില്ല കണ്ടുപിടിക്കാൻ കരാറുകാരും ഉദ്യോഗസ്ഥരും ഒത്തുകളിക്കുന്നതായി പരാതി നെടുങ്കണ്ടം: ഹൈറേഞ്ചിലെങ്ങും കുഴി താണ്ടാതെ വഴികളില്ലാത്ത അവസ്ഥയിലാണ്. വിനോദസഞ്ചാരികള​ുടേതടക്കം ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന തേക്കടി–മൂന്നാർ സംസ്ഥാന പാതയിലെങ്ങും ചെറുതും വലുതുമായ കുഴികളിലെ വെള്ളക്കെട്ട് ദുരിതം വിതക്കുന്നു. അറ്റകുറ്റപ്പണി പേരിന്​ മാത്രമായതിനാൽ ടാറിങ് ഒലിച്ചുപോയി. കൊടും വളവുകളും കൊക്കകളും ധാരാളമുള്ള ഭാഗങ്ങളിലും ടാറിങ് പൊളിഞ്ഞ് വൻ കുഴികളാണ്​. സംസ്ഥാന, പൊതുമരാമത്ത്, ഗ്രാമീണ റോഡുകളിൽ ഓടയില്ലാത്തതും പ്രശ്നമാണ്. ഗ്രാമീണ റോഡുകളുടെ സംരക്ഷണ ഭിത്തി പലയിടത്തും ഇടിഞ്ഞിട്ടുണ്ട്. എഴുകുംവയൽ-തൂവൽ പത്തുവളവ് റോഡ് തകർന്നിട്ട് നാളേറെയായി. എഴുകുംവയൽ സ്​കൂൾ, തീർഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമല, തൂവൽ വെള്ളച്ചാട്ടം, പത്തുവളവ് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ആയിരക്കണക്കിനാളുകൾ ആശ്രയിക്കുന്ന റോഡാണ്​ തകർന്നത്​. റോഡ് പൊതുമരാമത്ത് ഏറ്റെടുക്കണമെന്ന ആവശ്യം ചെവിക്കൊണ്ടിട്ടില്ല. നെടുങ്കണ്ടം- ചക്കക്കാനം, പാമ്പാടുംപാറ- മന്നാക്കുടി തോവാള, ബാലഗ്രാം- നിർമലാപുരം- അന്യാർതൊളു, മുണ്ടിയെരുമ- ഉടുമ്പൻചോല, ചേമ്പളം- ഇരട്ടയാർ, കരുണാപുരം- കമ്പംമെട്ട്്് തുടങ്ങിയ റോഡുകളിൽ കാൽനടപോലും അസാധ്യമായി. വീതി എട്ട്​ മീറ്ററാണെങ്കിലും അറ്റകുറ്റപ്പണി നടത്താത്തതിനാൽ പലഭാഗത്തും നാലും അഞ്ചും മീറ്ററായി ചുരുങ്ങിയ റോഡുകളുമുണ്ട്. പ്രതിഷേധം ശക്തമാകുമ്പോൾ പേരിന്​ അറ്റകുറ്റപ്പണി നടത്തുകയും തൊട്ടടുത്ത മഴയിൽ കുണ്ടും കുഴിയുമാകുന്നതുമാണ്​ പല റോഡുകളുടെയും അവസ്ഥ. കരാറുകാരും ഉദ്യോഗസ്ഥരും ഒത്തുകളിക്കുന്നതാണ് റോഡ് തകരാൻ കാരണമെന്നാണ് ആക്ഷേപം. ------- ടിപ്പർ തകർക്കുന്ന റോഡുകൾ നെടുങ്കണ്ടം പഞ്ചായത്തിലെ കൗന്തി- അമ്പിളിയമ്മൻകാനം- സുപ്രൻപടി റോഡ് നിർമിച്ച്​ രണ്ടുമാസത്തിനകം തകർന്നു. ആയിരത്തിലധികം കുടുംബങ്ങൾ താമസിക്കുന്ന നെടുങ്കണ്ടം കട്ടക്കാല, മൈനർ സിറ്റി, ഉമ്മാക്കട തുടങ്ങിയ സ്ഥലങ്ങളിൽ റോഡ്​ അറ്റകുറ്റപ്പണി നടത്തിയിട്ട് പതിറ്റാണ്ടുകളായി. ഇളകിക്കിടക്കുന്ന മെറ്റലിലും ചരലിലും തെന്നി ഇരുചക്ര വാഹന യാത്രികർ വീഴുന്നത്് പതിവാണ്. അഞ്ചുവർഷമായി അറ്റകുറ്റപ്പണി നടത്താത്തതാണ് പാമ്പാടുംപാറ- മന്നാക്കുടി വലിയതോവാള റോഡ്. ഏതാനും ഭാഗത്ത് മാത്രമാണ് ടാർ. ഈ റോഡിലൂടെയാണ് രാമക്കൽമേട് ടൂറിസം കേന്ദ്രം, മുണ്ടിയെരുമയിലെ സ്​കൂൾ, ആശുപത്രി, വില്ലേജ് ഓഫിസ്​ എന്നിവിടങ്ങളിലേക്കുള്ളവർ ​സഞ്ചരിക്കുന്നത്​. അമിത ഭാരം കയറ്റുന്ന തടിലോറികളും ടിപ്പറുകളുമാണ്​ പല റോഡുകളും നശിക്കാൻ കാരണമെന്ന്​ നാട്ടുകാർ പറയുന്നു. അറ്റകുറ്റപ്പണി പലതും വഴിപാടായതല്ലാതെ പൊതുജനങ്ങൾക്ക്​ പ്ര​േയാജനം കിട്ടിയിട്ടില്ല. (തുടരും) ------------ TDL chembalam ചേമ്പളം-വലിയതോവാള റോഡിലെ വെള്ളക്കെട്ട്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.