മുട്ടം: മൂവാറ്റുപുഴയിലെ പ്രളയസാധ്യത കണക്കിലെടുത്ത് താഴ്ത്തിയ മലങ്കര ജലാശയത്തിലെ ജലനിരപ്പ് ഉയർത്താൻ നടപടിയായി. 40 മീറ്ററിന് മുകളിലായിരുന്ന ജലനിരപ്പ് മഴ ശക്തമായതോടെ താഴ്ത്തി 38 മീറ്ററിലെത്തിച്ചതോടെ അനവധി കുടിവെള്ള ശ്രോതസ്സുകൾ വറ്റിവരണ്ടിരുന്നു. ജല വകുപ്പിൻെറയും അല്ലാത്തതുമായ അനവധി കുടിവെള്ള ശ്രോതസ്സുകളാണ് വരൾച്ചയുടെ വക്കിലെത്തിയത്. ഇത് ഏറെ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും മുട്ടം പഞ്ചായത്ത് ഭരണസമിതി ഉൾപ്പെടെ വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു. കൂടാതെ ജില്ല ജയിൽ അധികൃതരും വിവിധ തലങ്ങളിൽ പരാതി നൽകിയിരുന്നു. പരാതികൾ ശക്തമായതോടെ 39.5 മീറ്ററിൽ ജലനിരപ്പ് താഴാതെ നിർത്താൻ തീരുമാനിക്കുകയായിരുന്നു. മുൻ വർഷങ്ങളിൽ മഴക്കാലത്ത് മൂവാറ്റുപുഴയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു. ഇതിനൊപ്പം മലങ്കര ഡാമിലെ ഷട്ടറുകൾ കൂടി ഉയർത്തിയതോടെ അനവധി വീടുകൾ വെള്ളത്തിലാവുകയും ചെയ്തിരുന്നു. തുടർന്ന് മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടന്‍റെ നേതൃത്വത്തിൽ വകുപ്പ് മേധാവികളുടെ യോഗം ചേർന്ന് മഴക്കാലത്ത് മലങ്കര ഡാമിലെ ജലനിരപ്പ് താഴ്ത്തി ക്രമീകരിക്കാൻ തീരുമാനിച്ചിരുന്നു. ഇതാണ് തിരിച്ചടിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.