ജില്ലയിൽ ഇന്നലെ മുടങ്ങിയത്​ 39 സർവിസ്​

തൊടുപുഴ: മഴ തുടരുന്ന സാഹചര്യത്തിൽ ഞായറാഴ്ച കെ.എസ്​.ആർ.ടി.സി ജില്ലയിലെ വിവിധ ഡിപ്പോകളിൽനിന്ന്​ വെട്ടിക്കുറച്ചത്​ 39 സർവിസ്​. മഴയും ദുരിതവും തുടരുന്ന സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിൽ ഇടിവുണ്ടായതോടെയാണ്​​ നിലവിലെ സാഹചര്യത്തെ നേരിടാൻ വരുമാനം കുറവുള്ള ബസുകൾ ഞായറാഴ്ച റദ്ദാക്കിയത്​. തൊടുപുഴ- ഒമ്പത്​, കട്ടപ്പന- ഒമ്പത്​, കുമളി- ഒമ്പത്​, മൂലമറ്റം- ആറ്​, നെടുങ്കണ്ടം- അഞ്ച്​, മൂന്നാർ- ഒന്ന്​ എന്നിങ്ങനെയാണ്​ റദ്ദാക്കിയ സർവിസുകളുടെ എണ്ണം. ദിവസവരുമാനത്തിൽ വന്‍ കുറവാണ് പല ഡിപ്പോകളിലും. കെ.എസ്​.ആർ.ടി.സിക്ക്​ ഇത് അധിക ബാധ്യത സൃഷ്ടിക്കുന്നു. പല സർവിസിനും മഴ കനത്തതോടെ ഡീസൽ നിറക്കാനുള്ള പണം പോലും കിട്ടാത്ത സാഹചര്യമാണ്​. വെട്ടിക്കുറച്ച ഓർഡിനറി സർവിസുകളിൽ ഏറെയും ഗ്രാമീണ മേഖലകളിലേക്കുള്ളതാണ്​. ദിവസങ്ങളായി ഹൈറേഞ്ച് മേഖലയിലും ദീർഘദൂര സർവിസുകളടക്കം ബാധ്യതയിലാണ്​ ഓടുന്നത്​. ഗ്രാമീണ മേഖലകളിലേക്കടക്കം രാവിലെയും വൈകീട്ടുമുള്ള സർവിസുകളെ നിരവധി ആളുകളാണ് ആശ്രയിക്കുന്നത്​. കഴിഞ്ഞ ദിവസങ്ങളിലും ഡി​പ്പോകളിൽനിന്ന്​ സർവിസുകൾ മുടങ്ങിയിരുന്നു. മഴ തുടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്നും തിങ്കളാഴ്ചയോടെ സർവിസുകൾ പുനഃസ്ഥാപിക്കുമെന്നുമാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.