അടിമാലി: അടിമാലി പഞ്ചായത്തിലെ 18, 19 വാർഡുകളിൽ കുടിവെള്ളമെത്തിക്കാൻ ലക്ഷ്യമിട്ട ദേവിയാർ ജലനിധി കുടിവെള്ള പദ്ധതി നോക്കുകുത്തിയായി മാറി. കുടിവെള്ളം കാത്തിരിക്കുന്നത് 300 കുടുംബങ്ങൾ. ഗുണഭോക്തൃവിഹിതമടച്ച് ഇവർ കാത്തിരിപ്പു തുടങ്ങിയിട്ട് ഒമ്പത് വർഷമായി. ദേവിയാർ മിനി കോളനിക്ക് മുകൾ ഭാഗത്ത് മുനിയറച്ചാൽ മലയിൽ വെള്ളം വിതരണം ചെയ്യാനുള്ള കൂറ്റൻ ടാങ്കും ദേവിയാർ പുഴയോരത്ത് ഒരിക്കലും വെള്ളം പറ്റാത്ത കുളവും വീടുകളിലേക്കുള്ള കണക്ഷനുമൊക്കെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആർക്കും തുള്ളി വെള്ളം കുടിക്കാൻ യോഗമില്ല. 2013ൽ തുടങ്ങിയ പദ്ധതിയാണിത്. 130 ലക്ഷം രൂപ ചെലവഴിച്ച് പൈപ്പിടുകയും വീടുകളിലേക്ക് കണക്ഷൻ കൊടുക്കുകയും ചെയ്തിട്ട് മൂന്നുവർഷം കഴിഞ്ഞു. വെള്ളം മാത്രം എത്തിയില്ല. ജലനിധി പദ്ധതിയിൽ ഉൾപ്പെടുത്തി മിനി കോളനി, ലക്ഷംവീട് കോളനി, മുനിയറച്ചാൽ, ദേവിയാർ കോളനി, കോളനി മുക്ക് എന്നീ പ്രദേശങ്ങളിലായി 300 കുടുംബങ്ങൾക്കാണ് പദ്ധതി ഗുണംചെയ്യുക. ഇതിനായി 4000 രൂപയാണ് ഓരോ കുടുംബത്തിൽനിന്നും പദ്ധതിവിഹിതമായി വാങ്ങിയത്. ജലനിധി 1.30 കോടി രൂപ ചെലവിട്ട് ഒരുക്കിയതാണ് ദേവിയാർ കുടിവെള്ള പദ്ധതി. ഇവിടെനിന്ന് മുനിയറച്ചാൽ പദ്ധതിയിലേക്ക് വെള്ളമെത്തിച്ച് വിതരണം ചെയ്യാമെന്നായിരുന്നു ധാരണ. അതിനാൽ, പൈപ്പിടലും മറ്റുപ്രവൃത്തികളുമെല്ലാം നടത്തുകയും ചെയ്തു. അയിരത്തോളം കുടുംബത്തിന് വെള്ളം നൽകാനാവുമെന്നായിരുന്നു ജലനിധി അവകാശപ്പെട്ടത്. എന്നാൽ, വെള്ളവുമില്ല പണവുമില്ലെന്ന അവസ്ഥയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.