* കാഞ്ഞിരമറ്റം മേഖലയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കും തൊടുപുഴ: മാരിയില്‍ കടവ് പാലത്തിൻെറ അപ്രോച്ച് റോഡ് നിർമാണത്തിന് വസ്തു ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ 2.90 കോടിയുടെ അനുമതി. കാരിക്കോട്-ചുങ്കം ബൈപാസിൻെറ ഭാഗമായ മാരിയില്‍ കലുങ്ക് പാലത്തിൻെറ അപ്രോച്ച് റോഡ് നിര്‍മാണത്തിനാണ് സ്ഥലം ഏറ്റെടുക്കുന്നത്. കാഞ്ഞിരമറ്റം അമ്പലം ജങ്ഷനിൽനിന്ന് മാരികലുങ്കുവരെയുള്ള ഭാഗത്തെ സ്ഥലം ഏറ്റെടുപ്പിനാണ് ഫണ്ട് അനുവദിച്ചത്. ഈ ഭാഗം റോഡിനുവേണ്ടി 64 സെേൻറാളം സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. സ്ഥലമേറ്റെടുപ്പിനായുള്ള പ്രിലിമിനറി നോട്ടിഫിക്കേഷന്‍ ഉള്‍പ്പെടെ നടപടി ക്രമങ്ങള്‍ നേരത്തേ പൂര്‍ത്തീകരിച്ചിരുന്നെങ്കിലും നഷ്ട പരിഹാരത്തിന് ഫണ്ട് അനുവദിക്കാത്തത് മൂലമാണ് സ്ഥലമേറ്റെടുപ്പ് നടപടി പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത്. ഇതേ തുടര്‍ന്ന് നിയമസഭയില്‍ വിഷയം അവതരിപ്പിച്ചിരുന്നു. രണ്ടുവര്‍ഷംകൊണ്ട് പാലംപണി പൂര്‍ത്തിയായെങ്കിലും സ്ഥലമേറ്റെടുപ്പ് നടന്നില്ല. 2021ഡിസംബര്‍ 11ന് മുമ്പ് അക്വിസിഷന്‍ നടപടികളുടെ ഭാഗമായ ഡ്രാഫ്റ്റ് ഡിക്ലറേഷന്‍ പ്രസിദ്ധീകരിച്ചില്ലെങ്കില്‍ സ്ഥലമേറ്റെടുപ്പ് നടപടി ലാപ്‌സാകും. ഇക്കാര്യം മന്ത്രിമാരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. തൊടുപുഴ ടൗണില്‍ പുഴക്ക് കുറുകെ നിര്‍മിക്കുന്ന നാലാമത്തെ പാലമാണിത്. പാലം തുറന്നുനല്‍കുന്നതോടെ തൊടുപുഴ ടൗണില്‍ പ്രവേശിക്കാതെ കിഴക്കന്‍ മേഖലയിലുള്ള ഒമ്പത് പഞ്ചായത്തിലെയും കാഞ്ഞിരമറ്റം മേഖലയിലെയും ജനങ്ങള്‍ക്ക് മാരിയിൽ കലുങ്ക് ഭാഗത്തേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. കാഞ്ഞിരമറ്റം മേഖലയുടെ സമഗ്രവികസനത്തിന് വഴിയൊരുക്കുന്നതാണ് ഈ പാലവും റോഡും. കാരിക്കോട് മുതല്‍ ചുങ്കം വരെയുള്ള ബൈപാസ് റോഡിൻെറ സ്ഥലമെടുപ്പ് നടപടികളും വൈകാതെ ആരംഭിക്കുമെന്ന് പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു. TDL 107 MARIYIL PALAM
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.