* 185 രോഗമുക്തി കൊച്ചി: പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും കുതിപ്പ്, ജില്ലയിൽ പുതുതായി 281 പേർക്ക് രോഗം സ്ഥിരീകരിച്ചു. 279 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 185 പേർ രോഗ മുക്തി നേടി. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2490 ആയി. ഇതിൽ 718 പേർ രോഗം സ്ഥിരീകരിച്ച് വീടുകളിലാണ് ചികിത്സയിൽ കഴിയുന്നത്. തുറവൂർ- നാല്, അങ്കമാലി-രണ്ട്, അയ്യമ്പുഴ- നാല്, ആലങ്ങാട്- ആറ്, ആലുവ-അഞ്ച്, ഇടക്കൊച്ചി- അഞ്ച്, എറണാകുളം- ഏഴ്, എളംകുളം-നാല്, എളമക്കര-നാല്, കളമശ്ശേരി-ഏഴ്, കുന്നത്തുനാട്-മൂന്ന്, കുമ്പളം-മൂന്ന്, കോട്ടുവള്ളി-ആറ്, ചൂർണിക്കര-നാല്, ചെങ്ങമനാട്- അഞ്ച്, ചേരാനല്ലൂർ-എട്ട്, തമ്മനം-എട്ട്, തൃക്കാക്കര-അഞ്ച്, തൃപ്പൂണിത്തുറ-രണ്ട്, നെടുമ്പാശ്ശേരി-നാല്, നോർത്ത് പറവൂർ-ഏഴ്, പള്ളിപ്പുറം-ഏഴ്, പള്ളുരുത്തി- 11, പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 10 അതിഥി തൊഴിലാളികൾ, പാറക്കടവ്-മൂന്ന്, പാലാരിവട്ടം-നാല്, പിണ്ടിമന-മൂന്ന്, പൊന്നുരുന്നി-മൂന്ന്, പോത്താനിക്കാട്-രണ്ട്, ഫോർട്ട്കൊച്ചി-13, മഞ്ഞള്ളൂർ-മൂന്ന്, മട്ടാഞ്ചേരി-15, മരട്-രണ്ട്, മുളവുകാട്-രണ്ട്, മൂക്കന്നൂർ-ഒൻപത്, മൂത്തകുന്നം-രണ്ട്, രാമമംഗലം-മൂന്ന്, വെങ്ങോല-20, എടത്തല-മൂന്ന്, കുമ്പളങ്ങി-മൂന്ന്, കോട്ടുവള്ളി-രണ്ട്, പല്ലാരിമംഗലം-മൂന്ന് എന്നിങ്ങനെ ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. പൊലീസ് ഉദ്യോഗസ്ഥനായ ആലപ്പുഴ സ്വദേശി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരൻ, മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ അശമന്നൂർ സ്വദേശി, എറണാകുളത്തെ സ്വകാര്യാശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ കൂത്താട്ടുകുളം സ്വദേശി എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. കൂടാതെ അസം സ്വദേശി, ആമ്പലൂർ, ഇടപ്പള്ളി, ഇലഞ്ഞി, ഉദയംപേരൂർ, എളങ്കുന്നപ്പുഴ, ഏഴിക്കര, ഒക്കൽ, കടയിരിപ്പ് , കലൂർ, കവളങ്ങാട്,കുമ്പളങ്ങി, കുഴുപ്പിള്ളി, കോതമംഗലം, ചിറ്റാറ്റുകര, ചോറ്റാനിക്കര, ഞാറക്കൽ, തൃശൂർ, തോപ്പുംപടി, നായത്തോട് അങ്കമാലി, പൈങ്ങോട്ടൂർ, മഴുവന്നൂർ, മുടക്കുഴ, രായമംഗലം, വരാപ്പുഴ, സൗത്ത് വാഴക്കുളം, ഉദയംപേരൂർ, എളങ്കുളം, ഒഡിഷ, കരുമാല്ലൂർ, കറുകുറ്റി, കലൂർ, കാഞ്ഞൂർ, കീഴ്മാട്, കോട്ടയം, ചൂർണ്ണിക്കര, തൃപ്പൂണിത്തുറ, തൃശൂർ, തോപ്പുംപടി, നായത്തോട് അങ്കമാലി, പായിപ്ര, പെരുമ്പാവൂർ, ഫോർട്ട് കൊച്ചി, മൂത്തകുന്നം, മൂലംകുഴി, രാമമംഗലം, വടവുകോട് പുത്തൻ കുരിശ്, സൗത്ത് വാഴക്കുളം എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തർക്കും കോവിഡ് സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.