ഇടമലക്കുടിയിലെത്തിയത്​ 28 കുട്ടികൾ

തൊടുപുഴ: ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി ഗവ. ട്രൈബൽ എൽ.പി സ്കൂളിൽ 28 കുട്ടികളാണ് ഇത്തവണ ഒന്നാം ക്ലാസിൽ എത്തിയത്​. പ്രഥമാധ്യാപകൻ പി.എസ്. വാസുദേവൻ പിള്ളയുടെ നേതൃത്വത്തിൽ നവാഗതരെ സ്വീകരിച്ചു. കഴിഞ്ഞ വർഷം 38 കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്നിരുന്നു. ഇത്തവണ നാലാം ക്ലാസുവരെ 121 കുട്ടികളായി. കൂടാതെ അഞ്ചു മുതൽ ഏഴുവരെയുള്ള ബ്രിഡ്​ജ് കോഴ്സിന് 52 കുട്ടികളുണ്ട്. മാന്‍കുത്തിമേട്ടില്‍ ഭൂമി കൈയേറ്റം ഒഴിപ്പിച്ചു നെടുങ്കണ്ടം: മാന്‍കുത്തിമേട്ടിലെ 80 ഏക്കറോളം ഭൂമിയിലെ ​കൈയേറ്റം ഒഴിപ്പിച്ചു. ഇവിടെ സ്വകാര്യ വ്യക്തി അനധികൃതമായി കൈവശപ്പെടുത്തി ടൂറിസവും കൃഷിയും ലക്ഷ്യംവെച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങൾ നടത്തുകയായിരുന്നു. മാന്‍കുത്തിമേട് ആദിവാസി സെറ്റില്‍മെന്റ് കോളനിക്ക്​ സമീപത്തായാണ് കൈയേറ്റം നടത്തിയത്. ഭൂമിയില്‍ വിവിധ ഭാഗങ്ങളിലായി ഷെഡുകള്‍ നിർമിക്കുകയും കൃഷി ആവശ്യത്തിനായി ജലവിതരണ സംവിധാനം ഒരുക്കുകയും ചെയ്തിരുന്നു. പുല്‍മേടുകളും തരിശുഭൂമിയും കൈയേറി. സ്വാഭാവിക നീരൊഴുക്കിനും തടസ്സം സൃഷ്ടിച്ചു. ചതുരംഗപ്പാറ വില്ലേജില്‍ തമിഴ്‌നാട് അതിര്‍ത്തി മേഖലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണിവിടം. കൈയേറ്റ ഭൂമിയിലെ കെട്ടിടങ്ങള്‍ ഉടുമ്പന്‍ചോല റവന്യൂ സംഘത്തിന്റെ നേതൃത്വത്തില്‍ തകര്‍ത്തു. വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന വേലി മണ്ണുമാന്തി ഉപയോഗിച്ച് നശിപ്പിക്കുകയും ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. ഭൂമി കൈയേറി നിര്‍മാണം നടത്തുകയും മണ്ണ് നീക്കം ചെയ്യുകയും ചെയ്ത ജോണിക്കുട്ടി എന്ന പ്രദേശവാസിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനാണ് റവന്യൂ വകുപ്പ്​ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.