എസ്​.സി വിഭാഗം വിദ്യാർഥികളുടെ സ്​കോളർഷിപ്​ തട്ടിയെടുക്കൽ; 23 പേർക്ക്​ നോട്ടീസ്​

*​െചാക്കനാട്​ സ്വദേശിയായ യുവതി പണം തിരിച്ചടച്ചു ഇടുക്കി: പട്ടികജാതിവിഭാഗം വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് തട്ടിയെടുത്ത സംഭവത്തിൽ നോട്ടീസ് ലഭിച്ചവരിൽ ഒരാൾ പണം തിരികെ അടച്ചു. ചൊക്കനാട് സ്വദേശിനിയായ 24 കാരിയാണ് കഴിഞ്ഞ ദിവസം ദേവികുളം എസ്.സി ഓഫിസിലെത്തി 50,000 രൂപ തിരിച്ചടച്ചത്. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് സ്കോളർഷിപ് തട്ടിയെടുത്ത 23 പേർക്കാണ് എസ്.സി ഓഫിസർ പണം തിരിച്ചടക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. മുൻ പഞ്ചായത്ത്​ അംഗം സ്കോളർഷിപ് വാങ്ങി നൽകാമെന്നുപറഞ്ഞ് ത​ൻെറ ബാങ്ക് പാസ്​ ബുക്കും എ.ടി.എം കാർഡും കൈക്കലാക്കിയെന്ന പരാതിയുമായി എത്തിയാണ്​ യുവതി പണം തിരിച്ചടച്ചത്. പട്ടികജാതി വിഭാഗത്തിന് സർക്കാർ നൽകുന്ന സ്ഥലവും വീടും വാങ്ങിനൽകാമെന്ന് പറഞ്ഞ് ഇതേ യുവതിയിൽനിന്ന്​ മുൻ പഞ്ചായത്ത്​ അംഗം 60,000 രൂപ തട്ടിയെടുത്തിരുന്നു. സംഭവം വിവാദമാകുകയും യുവതി പൊലീസിൽ പരാതി നൽകുകയും ചെയ്​തതോടെ തമിഴ്​നാട്ടിലേക്ക് മുങ്ങിയ മുൻ പഞ്ചായത്ത്​ അംഗം കഴിഞ്ഞദിവസം യുവതിയുടെ വീട്ടിലെത്തി സ്കോളർഷിപ് തുകയും വീടിന്​ വാങ്ങിയ തുകയും തിരികെ നൽകിയിരുന്നു. തുടർന്ന് യുവതി പൊലീസിൽ നൽകിയ പരാതിയുൾ​െപ്പടെ പിൻവലിച്ചു. വർഷങ്ങൾക്ക് മുമ്പ്​ പഠനം നിർത്തിയശേഷം ടൗണിലെ വ്യാപാരസ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയുടെ പേരിൽ തമിഴ്​നാട്ടിലെ കോളജ് സർട്ടിഫിക്കറ്റുകൾ വ്യാജമായുണ്ടാക്കിയാണ് മുൻ ജനപ്രതിനിധികൾ പണം തട്ടിയെടുത്തത്. ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം ദേവികുളം പട്ടികജാതി വികസന ഓഫിസിൽ നടത്തിയ പരിശോധനയിലാണ് 2018 മുതൽ 2020 വരെ 23 വിദ്യാർഥികൾ സ്കോളർഷിപ് ലഭിക്കാൻ ഹാജരാക്കിയത് വ്യാജ കോളജ് സർട്ടിഫിക്കറ്റുകളാണെന്ന് കണ്ടെത്തിയത്. പൊലീസ് രഹസ്യാന്വേഷണവിഭാഗം നടത്തിയ അന്വേഷണത്തിൽ ചില അധ്യാപകരാണ് തമിഴ്​നാട്ടിലെയും കേരളത്തിലെയും പ്രമുഖ കോളജുകളുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ്​ ഉണ്ടാക്കി മുൻ പഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത്​ അംഗങ്ങൾക്ക് നൽകിയതെന്ന് കണ്ടെത്തിയത്. ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് മുൻ ജനപ്രതിനിധികൾ തോട്ടം മേഖലയിലെ പഠനം നിർത്തിയവരുടെയും പഠിക്കുന്നവരുടെയും ബാങ്ക് പാസ്ബുക്കും എ.ടി.എം കാർഡും കൈക്കലാക്കി പണം തട്ടിയെടുക്കുകയായിരുന്നു. ​കേന്ദ്ര ബജറ്റ്​ നിരാശജനകം: വ്യാപാരി വ്യവസായി ഏകോപന സമിതി തൊടുപുഴ: കേന്ദ്ര ബജറ്റിൽ വ്യാപാരി സമൂഹത്തെ സഹായിക്കുന്ന ഒരു നിർദേശവും ഇല്ലെന്ന്​ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി രാജു അപ്​സര. പ്രതിഫല​മൊന്നും കൈപ്പറ്റാതെ പരോക്ഷ നികുതിയിനത്തിലും പ്രത്യക്ഷ നികുതിയിനത്തിലുമായി ലക്ഷക്കണക്കിന്​ കോടി രൂപ സർക്കാറിലേക്ക്​ പിരിച്ച് അടച്ചുവരുന്ന വ്യാപാരി സമൂഹത്തിന് താങ്ങായി എന്തെങ്കിലും നിർദേശങ്ങൾ ബജറ്റിൽ പ്രതീക്ഷിച്ചിരുന്നു. പ്രത്യേകിച്ച്, കോവിഡ് മഹാമാരി മൂലം നട്ടം തിരിയുന്ന കാലത്ത്​. സ്വർണത്തി​ൻെറ കസ്​റ്റംസ് തീരുവ കുറച്ചത് സ്വാഗതാർഹമാണ്. അനധികൃത സ്വർണത്തി​ൻെറ വരവ് അൽപമെങ്കിലും കുറയാൻ ഇത് സഹായിച്ചേക്കുമെന്നും രാജു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.