പാമ്പാര്‍ പാലത്തിന് 2.16 കോടി അനുവദിച്ചു

മറയൂര്‍: മറയൂര്‍-കാന്തല്ലൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോവില്‍കടവ് പാമ്പാര്‍ പാലത്തിന് 2.16 കോടി അനുവദിച്ചതായി എ. രാജ എം.എല്‍.എ. പഴയപാലം പൊളിക്കാതെ സമീപത്ത് പുതിയപാലം നിര്‍മിക്കാനാണ് പദ്ധതി. വട്ടവട-കാന്തല്ലൂരിനെ ബന്ധിപ്പിക്കുന്ന എളുപ്പവഴിയായ വത്സപ്പെട്ടിയില്‍നിന്ന് ഒള്ളവയല്‍ പാതയിലൂടെ എത്തുന്ന റോഡ്, വനത്തിലൂടെ ആയതിനാല്‍ വനംവകുപ്പുമായി ധാരണയിലെത്തി ഈ പാത ഗതാഗതയോഗ്യമാക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുണ്ട്. പ്രദേശത്തെ വന്യമൃഗശല്യം തടയാന്‍ സര്‍ക്കാര്‍ പുതിയ പദ്ധതിയായി അതിര്‍ത്തികളില്‍ തേനീച്ചകൂട് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ പദ്ധതികള്‍ നടപ്പിലാക്കിവരുന്നതായി എം.എൽ.എ പറഞ്ഞു. പട്ടിശ്ശേരി അണക്കെട്ട് നിര്‍മാണം അവസാനഘട്ടത്തിലാണ്. ഇത്​ പൂർത്തിയാകുന്നതോടെ കൃഷിക്കുള്ള ജലസേചനം സുഗമമാകും. ബില്ലുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പമാണ് ഹോര്‍ട്ടികോര്‍പ് കര്‍ഷകര്‍ക്ക് കുടിശ്ശിക തുക നല്‍കുന്നതില്‍ താമസം വരാന്‍ കാരണമെന്നും എം.എല്‍.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.