'ക്രാഫ്റ്റ് -2022' ജില്ല ക്യാമ്പിന് തുടക്കം

കട്ടപ്പന: ബി.ആർ.സി നേതൃത്വത്തിൽ ചെയ്തുപഠിക്കുക എന്ന പഠനതന്ത്രമുപയോഗിച്ച്​ തൊഴിൽ ചെയ്യാനുള്ള പരിശീലനം നൽകുന്ന പരിപാടിയായ ക്രാഫ്റ്റ് -2022 ജില്ല ക്യാമ്പിന് മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം. പദ്ധതിയുടെ ജില്ലതല ഉദ്​ഘാടനം കാഞ്ചിയാർ ഗ്രാമപഞ്ചയത്ത് പ്രസിഡന്‍റ്​ സുരേഷ് കുഴിക്കാട്ട് നിർവഹിച്ചു. മൂന്ന് ദിന ക്യാമ്പിൽ കൃഷി, ആഹാരം, വീട്ടുപകരണ നിർമാണം, ക്രാഫ്റ്റ് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്​ധർ പരിശീലനം നൽകും. ജീവിത നൈപുണികൾ സ്വായത്തമാക്കാനും തൊഴിൽ മാഹാത്മ്യം തിരിച്ചറിഞ്ഞു തൊഴിലുകളിൽ ഏർപ്പെടുന്നവരെ ബഹുമാനിക്കാനും വിദ്യാർഥികളെ പ്രാപ്തമാക്കുന്നതാണ്​ പരിശീലനമെന്ന് പ്രോഗ്രാം ജോയന്‍റ്​ കൺവീനർ ലിൻസി ജോർജ് പറഞ്ഞു. ഹെഡ്മാസ്റ്റർ വി. ശിവകുമാർ, ഗ്രാമപഞ്ചായത്ത്​ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ തങ്കമണി സുരേന്ദ്രൻ, പി.ടി.എ പ്രസിഡന്‍റ്​ വി. ബാലകൃഷ്ണൻ, പരിശീലകരായ മുരുകൻ വി.അയത്തിൽ, സി. ആനന്ദ്, ഡോ. ഫൈസൽ മുഹമ്മദ്, ലിൻസി ജോർജ് എന്നിവർ സംസാരിച്ചു. ഫോട്ടോ : ക്രാഫ്റ്റ്-2022 ജില്ലതല ക്യാമ്പ് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സുരേഷ് കുഴിക്കാട്ട് ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.