വ്യാജ ​ഐ.ഡി കാർഡ് സംബന്ധിച്ച പ്രതിഷേധം; 20 പേർക്കെതിരെ കേസ്

മുട്ടം: തൊടുപുഴ കാർഷിക വികസന ബാങ്ക്​ തെരഞ്ഞെടുപ്പിനോട്​ അനുബന്ധിച്ച്​ വ്യാജ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയവർക്കെതിരെ കേസ്. ശനിയാഴ്ച നടക്കേണ്ടിയിരുന്ന തൊടുപുഴ കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കേസ്. 20 യു.ഡി.എഫ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനും പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനും വെവ്വേറെ കേസുകൾ എടുത്തിട്ടുണ്ട്. വ്യാജ കാർഡുമായി എത്തിയ എൽ.ഡി.എഫ്​ പ്രവർത്തകർക്കെതിരെയും കേസുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.