തൊടുപുഴ: കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ആഭിമുഖ്യത്തിൽ ജില്ല സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന 35മത് സംസ്ഥാന യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ് 17 മുതൽ 21വരെ തൊടുപുഴ ന്യൂമാൻ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 14 ജില്ലകളിൽനിന്ന് പുരുഷ- വനിത വിഭാഗങ്ങളിലായി 28 ടീമുകളാണ് മാറ്റുരക്കുക. 17ന് വൈകീട്ട് നാലിന് മത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. 21ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കായികമന്ത്രി വി. അബ്ദുറഹിമാൻ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. കായിക താരങ്ങളും ഒഫീഷ്യൽസും ഉൾപ്പെടെ 400 ഓളംപേർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതിക്കുവേണ്ടി ചെയർമാൻ സനീഷ്ജോർജ്, ജനറൽ കൺവീനർ കെ.എൽ. ജോസഫ് എന്നിവർ പറഞ്ഞു. പ്രസ്ക്ലബ് പ്രതിഷേധിച്ചു തൊടുപുഴ: കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ഉണ്ടായ പൊലീസ് ലാത്തിച്ചാര്‍ജിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ല എക്‌സിക്യൂട്ടിവ് പ്രതിഷേധിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേയുള്ള ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് സോജന്‍ സ്വരാജ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി ജെയ്‌സ് വാട്ടപ്പിള്ളില്‍, ട്രഷറര്‍ കെ.ബി. വില്‍സണ്‍, വൈസ് പ്രസിഡന്‍റുമാരായ എം ബിലീന, അഫ്‌സല്‍ ഇബ്രാഹീം, ജോയന്‍റ് സെക്രട്ടറി കെ.എസ്. ഷൈജു, കമ്മിറ്റി അംഗങ്ങളായ ഒ.ആർ. അനൂപ്, ജോര്‍ജ് തോമസ്, പി.കെ.എ. ലത്തീഫ്, കെ.വി. സന്തോഷ്‌കുമാര്‍, എം.എന്‍. സുരേഷ്, വിനോദ് കണ്ണോളി എന്നിവർ സംസാരിച്ചു. പരിപാടകൾ ഇന്ന് ഉടുമ്പന്നൂർ ടൗൺ: ശിഹാബ് തങ്ങൾ റിലീഫ് സെൽ നന്മ ചാരിറ്റബിൾ ആൻഡ് എജുക്കേഷൻ സൊസൈറ്റിയുടെ ആംബുലൻസ് ഉദ്ഘാടനം പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ -വൈകു 4.00 അടിമാലി എൽ.ഐ.സി ബ്രാഞ്ച് ഓഫിസ്: അന്തരിച്ച അടിമാലി എൽ.ഐ.സി ബ്രാഞ്ച് ഡെവലപ്മെന്റ് ഓഫിസർ ശുഭകുമാർ അനുസ്മരണം -രാവലെ 10.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.