ഇടുക്കി: വണ്ടിപ്പെരിയാറിൽ മഞ്ചുമല എൻ.സി.സി എയർ വിങ് എയർസ്ട്രിപ് ഉദ്ഘാടനം ഫെബ്രുവരി 16ന് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും. മന്ത്രി കെ.ടി. ജലീലിൻെറ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രിമാരായ എം.എം. മണി, ജി. സുധാകരൻ, ഇ. ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ, ഡോ.ടി.എം. തോമസ് ഐസക്, അഡ്വ. കെ. രാജു, സി. രവീന്ദ്രനാഥ് തുടങ്ങിയവരും ഡീൻ കുര്യാക്കോസ് എം. പി, ഇ.എസ്. ബിജിമോൾ എം.എൽ.എ എന്നിവരും പങ്കെടുക്കും. ജില്ലയില്‍ 203 പേര്‍ക്ക് കൂടി കോവിഡ് തൊടുപുഴ: ഇടുക്കി ജില്ലയില്‍ 203പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 219പേർ കോവിഡ് രോഗമുക്തി നേടിയിട്ടുണ്ട്. ഉറവിടം വ്യക്തമല്ലാതെ ഏഴ് കേസുകളാണ് സ്ഥിരീകരിച്ചത്. അടിമാലി സ്വദേശിനി (57), അടിമാലി മന്നാംകണ്ടം സ്വദേശിനി (51), അടിമാലി സ്വദേശി (38), കൊന്നത്തടി സ്വദേശി (46), വെള്ളത്തൂവൽ സൗത്ത് കത്തിപ്പാറ സ്വദേശി (55), ഉടുമ്പന്നൂർ ചീനിക്കുഴി സ്വദേശിനി (32), വണ്ടൻമേട് നെറ്റിത്തൊഴു സ്വദേശിനി (31) എന്നിവരുടെ രോഗ ഉറവിടമാണ് കണ്ടെത്താൻ കഴിയാത്തത്. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി- 14, ആലക്കോട് -1, അറക്കുളം- 2, ഇടവെട്ടി -1, ഇരട്ടയാര്‍- 6, കഞ്ഞിക്കുഴി- 2, കാമാക്ഷി- 1, കാഞ്ചിയാര്‍- 2, കരിമണ്ണൂര്‍- 4, കരുണാപുരം -9, കട്ടപ്പന- 8, കോടിക്കുളം- 2, കൊന്നത്തടി -4, കുമാരമംഗലം -2, കുമളി -4, മണക്കാട് -2, മാങ്കുളം -3, മൂന്നാർ -4, മുട്ടം -2, നെടുങ്കണ്ടം -29, പള്ളിവാസൽ -12, പാമ്പാടുംപാറ -14, പീരുമേട് -6, പെരുവന്താനം- 2, പുറപ്പുഴ- 3, രാജാക്കാട് -3, തൊടുപുഴ -17, ഉടുമ്പൻചോല- 1, ഉടുമ്പന്നൂർ- 10, ഉപ്പുതറ- 1, വണ്ടന്മേട്- 3, വണ്ടിപ്പെരിയാർ- 8, വണ്ണപ്പുറം -4, വാത്തിക്കുടി -4, വെള്ളത്തൂവൽ -8, വെള്ളിയാമറ്റം- 5.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.