കട്ടപ്പന: കട്ടപ്പന താലൂക്ക് ആശുപത്രിക്ക് അനുവദിച്ച ഐ.സി.യു ആംബുലൻസിൻെറ ഫ്ലാഗ്ഓഫ് 15നും ഡയാലിസിസ് യൂനിറ്റിൻെറ ഉദ്ഘാടനം 16നും നടക്കും. 2019ലാണ് പൊതുമരാമത്ത് വകുപ്പിൻെറ നേതൃത്വത്തിൽ ഡയാലിസിസ് യൂനിറ്റിൻെറ നിർമാണം ആരംഭിച്ചത്. ഡയാലിസിസ് യൂനിറ്റിന് കെട്ടിടം നിർമിക്കാനായി പൊതുമരാമത്ത് വകുപ്പിന് 2.10 കോടിയും ഉപകരണങ്ങളും മറ്റും വാങ്ങാനായി കേരള മെഡിക്കൽ സർവിസ് കോർപറേഷന് 1.30 കോടിയുമാണ് നൽകിയത്. 10 കിടക്കകളുള്ള ഡയാലിസിസ് യൂനിറ്റാണ് താലൂക്ക് ആശുപത്രിയിൽ ഒരുങ്ങുന്നത്. ഡയാലിസിസ് മെഷീൻ ഉൾെപ്പടെയുള്ളവ വാങ്ങിയെങ്കിലും ഡോക്ടർ, ടെക്‌നീഷ്യൻ, നഴ്‌സ്, ശുചീകരണ തൊഴിലാളി തുടങ്ങിയവരെ നിയോഗിച്ചെങ്കിൽ മാത്രമേ യൂനിറ്റ് പ്രവർത്തനം ആരംഭിക്കാനാകൂ. 40 കിടക്കകൾ വരെ ക്രമീകരിക്കാവുന്ന വാർഡും നിർമിച്ചിട്ടുണ്ടെങ്കിലും അവിടേക്ക് രോഗികളെ കൊണ്ടുപോകാനുള്ള റാംപ് നിർമിച്ചിട്ടില്ല. അപ്രോച്ച് റോഡിൻെറ നിർമാണവും പൂർത്തിയാക്കിയിട്ടില്ല. കൂടുതൽ വെള്ളം ആവശ്യമായതിനാൽ മറ്റൊരു ജലസ്രോതസ്സുകൂടി കണ്ടെത്തണം. ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്ക് സൗജന്യ ചികിത്സ ലഭ്യമാകുന്ന യൂനിറ്റിൻെറ പ്രവർത്തനം അടിയന്തരമായി ആരംഭിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. കോവിൽമല മാന്നാൻ ആദിവാസിക്കുടിയടക്കം മേഖലയിലെ നിരവധി പേർക്ക് പ്രയോജനപ്പെടുന്ന ഇരുപതേക്കർ ആശുപത്രി 2016ലാണ് താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. എം.എൽ.എ അനുവദിച്ച ഐ.സി.യു ആംബുലൻസ് ഫ്ലാഗ്ഓഫിൽ മുനിസിപ്പൽ ചെയർപേഴ്സൻ ബീന ജോബി, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, വ്യാപാരി സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ഫോട്ടോ. കട്ടപ്പന താലൂക്ക് ആശുപത്രി വിദഗ്ധ ഡോക്ടർമാരില്ല; കട്ടപ്പന താലൂക്ക് ആശുപത്രിക്ക് 'ശസ്ത്രക്രിയ' വേണം കട്ടപ്പന: കട്ടപ്പന താലൂക്ക് ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ തസ്തിക സൃഷ്ടിക്കാത്തതിനെ തുടർന്ന് ശസ്ത്രക്രിയകൾക്ക് തടസ്സം വരുന്നു. നിലവിൽ ആധുനിക രീതിയിൽ ഓപറേഷൻ തിയറ്റർ സജ്ജമാണെങ്കിലും അനസ്തേഷ്യ വിദഗ്ധൻ -2, ജനറൽ സർജറി -1, ഗൈനക്കോളജി -2 എന്നീ തസ്തികകൾ ഇല്ലാത്തതിനാൽ പൊതുജനങ്ങൾക്ക് പ്രധാന ശസ്ത്രക്രിയകൾക്കായി സ്വകാര്യ ആശുപത്രികെളയോ മെഡിക്കൽ കോളജുകെളയോ ആശ്രയിക്കേണ്ടിവരുകയാണ്. ഈ തസ്തികകൾ സൃഷ്ടിക്കാൻ ആരോഗ്യവകുപ്പിന് അനുബന്ധ രേഖകളോടെ ഔദ്യോഗികകമായി അപേക്ഷിച്ചിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.