കട്ടപ്പന: ഹൈറേഞ്ച് മോട്ടോർ തൊഴിലാളി അസോസിയേഷൻ വാർഷിക പൊതുയോഗം 15ന് രാവിലെ 10.30ന് കട്ടപ്പന ടൗൺ ഹാളിൽ നടക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ്. പി.കെ. ഗോപി അറിയിച്ചു. രാവിലെ 8.30ന് എച്ച്.എം.ടി.എ ഓഫിസിന് മുന്നിൽ ദേശീയ പാതക ഉയർത്തും. തുടർന്ന് കട്ടപ്പന നഗരസഭ ടൗൺ ഹാളിൽ ചേരുന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് അധ്യക്ഷത വഹിക്കും. കഴിഞ്ഞ രണ്ട് വർഷങ്ങളായി വെള്ളപ്പൊക്കവും കോവിഡ് വ്യാപനവുംമൂലം വാർഷിക പൊതുയോഗം നടന്നിരുന്നില്ല. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ ഭാരവാഹികളായ എം.കെ. ബാലചന്ദ്രൻ, ലുക്ക ജോസഫ്, മോഹനൻ, മനോജ്, ഷാജി, ജോബി, വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.