നിറംമാറി ഒഴുകി നീരുറവ; 15 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

അടിമാലി: പൂപ്പാറ മുള്ളംതണ്ടിൽ ശക്തമായ മഴക്കൊപ്പം നിറംമാറി ഒഴുകിയ നീരുറവ ആശങ്ക ഉയർത്തി. ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്ന് 15 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ജിയോളജിക്കൽ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ, കൂടുതൽ പഠനം നടത്തേണ്ടതുണ്ടെന്നും ജില്ല ജിയോളജിസ്​റ്റ്​ ഡോ. സുനിൽകുമാർ പറഞ്ഞു. വെള്ളിയാഴ്​ചയാണ്​ പൂപ്പാറ മള്ളംതണ്ടിൽ തുരുത്ത് കുടിയിൽ ഉണ്ണിയുടെ കൃഷിയിടത്തിലൂടെ ഒഴുകുന്ന നീർച്ചാലിൽ നിറവ്യത്യാസം കണ്ടത്. മുമ്പുണ്ടായിരുന്നതിലും നീരൊഴുക്ക് ശക്തമാവുകയും മണലും ചളിയും ഒഴുകിയെത്തുകയും ചെയ്​തു. തുടർന്ന് ഉടുമ്പൻചോല തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയും ഉരുൾപ്പൊട്ടൽ സാധ്യത മുന്നിൽകണ്ട് 15 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയുമായിരുന്നു. കലക്​ടറുടെ നിർദേശപ്രകാരം ജില്ല ജിയോളജിസ്​റ്റി​ൻെറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മണ്ണിനടിയിൽനിന്നുള്ള നീരുറവയുടെ ഉറവിടം കണ്ടെത്താൻ കൂടുതൽ പഠനം ആവശ്യമാണെന്ന്​ ജില്ല ജിയോളജിസ്​റ്റ്​ പറഞ്ഞു. വിശദ റിപ്പോർട്ട് കലക്​ടർക്ക്​ നൽകും. മഴ ശക്തമാകുമെന്ന് അറിയിപ്പുള്ളതിനാൽ കലക്​ടറുടെ നിർദേശമനുസരിച്ച് മാത്രമേ കുടുംബങ്ങൾ തിരികെ വീടുകളിലേക്ക് എത്താവൂ എന്നും ജിയോളജിക്കൽ വിഭാഗം പറഞ്ഞു. മാറിയ കുടുംബങ്ങൾ ബന്ധുവീടുകളിലാണ് കഴിയുന്നത്. idg adi 5 water ചിത്രം - മുള്ളംതണ്ടിൽ ജി​േയാളജി ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.