ഒരാഴ്​ചക്കിടെ മോഷ്​ടാക്കൾ കടത്തിയത്​ 15 ലക്ഷത്തി​െൻറ എട്ട്​ ചന്ദനമരങ്ങള്‍

ഒരാഴ്​ചക്കിടെ മോഷ്​ടാക്കൾ കടത്തിയത്​ 15 ലക്ഷത്തി​ൻെറ എട്ട്​ ചന്ദനമരങ്ങള്‍ മറയൂര്‍: സ്വകാര്യ ഭൂമിയില്‍നിന്ന് ചന്ദനമരം മോഷണം പോകുന്നത്​ വ്യാപകമാകുന്നു. സ്വകാര്യ വ്യക്തികളുടെ പറമ്പിലും വീട്ടുമുറ്റങ്ങളിലുമായി ഒരാഴ്ചക്കിടെ 15 ലക്ഷം രൂപ വിലമതിക്കുന്ന 12 ചന്ദനമരങ്ങളാണ് മുറിച്ചുകടത്തിയത്. കഴിഞ്ഞ ദിവസം മൈക്കിള്‍ഗിരിയില്‍ സ്‌കൂള്‍ പരിസരത്തും ക്ലാഡ്‌സന്‍ തോമസി​ൻെറ വീട്ടുമുറ്റത്തുനിന്നും ചന്ദനമരങ്ങള്‍ മുറിച്ചുകടത്തി. സ്വകാര്യ ഭൂമിയില്‍ ചന്ദനമരം പോയാല്‍ വനം വകുപ്പ് കേസെടുക്കില്ല എന്ന വാദവും പൊലീസ്​ സ്​റ്റേഷനിൽ പോയാല്‍ വനംവകുപ്പില്‍ പരാതി നല്‍കിയാല്‍ മതിയെന്ന് തിരിച്ചുവിടുന്നതും ഭൂവുടമകളെ മടുപ്പിക്കുന്നു. വനം വകുപ്പ് പരാതി സ്വീകരിച്ചാലും സ്ഥലം സന്ദര്‍ശിച്ചു തൊണ്ടിമുതല്‍ കൊണ്ടുവന്നു സൂക്ഷിക്കുന്നതല്ലാതെ കാര്യക്ഷമമായ അന്വേഷണം നടത്താത്തതും മോഷ്​ടാക്കള്‍ക്ക് ഗുണമാകുന്നു. വര്‍ഷങ്ങളായി സ്വകാര്യ ഭൂമിയില്‍നിന്ന് ചന്ദനമരം കടത്തിയ പ്രതികളെ ആരെയും പിടികൂടിയിട്ടില്ല. പിടിച്ചാല്‍ തന്നെ വനത്തിനുള്ളില്‍നിന്ന് കടത്തിയ ചന്ദനവുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്​റ്റർ ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.