നെടുങ്കണ്ടം: കേരളത്തിലെ നാലാമത്തെ ഗവ. ആയുർവേദ മെഡിക്കൽ കോളജിന‌് ഉടുമ്പൻചോല മാട്ടുത്താവളത്തിന‌് സമീപം 15ന‌് ശിലയിടും. ആയുർവേദ മെഡിക്കൽ കോളജിൻെറ ഉദ‌്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ വിഡിയോ കോൺഫറൻസിങ്ങിലൂടെ വൈകീട്ട‌് 5.30ന‌് നിർവഹിക്കും. മെഡിക്കൽ കോളജിന് ആവശ്യമായ 20.82 ഏക്കർ സ്ഥലം കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ ആയുഷ‌് വകുപ്പിന‌് വിട്ടുനൽകിയിരുന്നു. 150 കിടക്കയുള്ള ആശുപത്രിയാണ‌് ആദ്യഘട്ടത്തിൽ സജ്ജമാക്കുന്നത‌്. ആയുർവേദ മെഡിക്കൽ കോളജിനായുള്ള പ്രാരംഭപ്രവർത്തനങ്ങൾക്ക‌് രണ്ടുകോടി രൂപ അനുവദിച്ചിരുന്നു. അടുത്ത സാമ്പത്തികവർഷത്തെ ബജറ്റിൽ ഒരുകോടി രൂപയും അനുവദിച്ചിട്ടുണ്ട‌്. കേന്ദ്രസർക്കാർ ഏജൻസിയായ വാപ‌്കോസിനെയാണ‌് പദ്ധതിയുടെ മാസ‌്റ്റർപ്ലാൻ തയാറാക്കാൻ ചുമതലപ്പെടുത്തിയത‌്. മെഡിക്കൽ കോളജിനോട‌് അനുബന്ധിച്ച‌് സ്ഥാപിക്കുന്ന കൊളീജിയറ്റ‌് ആശുപത്രിയിൽ എല്ലാ സ‌്പെഷാലിറ്റി ചികിത്സകൾക്കുമുള്ള ആധുനിക സജ്ജീകരണങ്ങളും ഒരുക്കും. വൈദ്യുതിമന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും. ജില്ലയിലെ ആദ്യ ഇൻഡോർ സ‌്റ്റേഡിയത്തിന‌് 16ന് ശിലയിടും നെടുങ്കണ്ടം: ജില്ലയിലെ ആദ്യ ഇൻഡോർ സ‌്റ്റേഡിയത്തിന‌് 16ന‌് ഉച്ചക്ക് 2.30ന‌് നെടുങ്കണ്ടം പച്ചടിയിൽ കായികമന്ത്രി ഇ.പി. ജയരാജൻ ശിലാസ്ഥാപനം നടത്തും. 40 കോടി െചലവിൽ നിർമിക്കുന്ന സ്റ്റേഡിയം പരിമതികളിൽ പരിശീലനം നടത്തിയിരുന്ന ജില്ലയിലെ കായികപ്രതിഭകൾക്ക‌് മുതൽക്കൂട്ടാവും. വൈദ്യുതി മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും. പരിപാടിയുടെ വിജയത്തിന് ഉടുമ്പൻചോല, നെടുങ്കണ്ടം പഞ്ചായത്തുകളിൽ സംഘാടകസമിതികൾ രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.