തൊടുപുഴ: തദ്ദേശ ഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 15 ഹരിതകര്‍മ സേനാംഗങ്ങള്‍ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടതായി ഹരിതകേരളം ജില്ല കോഓഡിനേറ്റര്‍ ഡോ. ജി.എസ്. മധു അറിയിച്ചു. മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിന്‍സി ജോയിക്കു പുറമെ നാലാം വാര്‍ഡില്‍നിന്ന് ഡെന്നി മോളും വിജയിച്ചു. ഇടുക്കി ബ്ലോക്കിലെ മരിയാപുരം ഡിവിഷനിലേക്ക് സേനാംഗമായ ആലീസ് വര്‍ഗീസും തെരഞ്ഞെടുക്കപ്പെട്ടു. കരുണാപുരത്ത് രണ്ടാം വാര്‍ഡില്‍നിന്ന് റാബി സിദ്ദീഖ്, വാര്‍ഡ് അഞ്ചില്‍നിന്ന് ലത ഗോപകുമാര്‍ എന്നിവരും വെള്ളത്തൂവലില്‍ വാര്‍ഡ് രണ്ടില്‍നിന്ന് അനിത, വാര്‍ഡ് എട്ടില്‍നിന്ന് ജാന്‍സി, വാര്‍ഡ് 13ല്‍നിന്ന് മിസരി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. കൊന്നത്തടി ഒമ്പതാം വാര്‍ഡില്‍നിന്ന് റാണി പൗലോസ്, അടിമാലി 19ാം വാര്‍ഡില്‍നിന്ന് രേഖ രാധാകൃഷ്ണന്‍ എന്നിവരും ഹരിതകര്‍മ സേനാംഗങ്ങളായിരുന്നു. ആലക്കോട് മൂന്നാം വാര്‍ഡില്‍നിന്ന് നിസമോള്‍, കുടയത്തൂര്‍ ഒന്നാം വാര്‍ഡില്‍നിന്ന് ബിന്ദു സിബി, മുട്ടം ഒന്നാം വാര്‍ഡില്‍നിന്ന് ഡോളി രാജു, മണക്കാട് ആറാം വാര്‍ഡില്‍നിന്ന് ഓമന ബാബു, ഇടവെട്ടി ഒന്നാം വാര്‍ഡില്‍നിന്ന് സുജാത ശിവന്‍ നായര്‍ എന്നീ സേനാംഗങ്ങളും ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടു. ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട ഹരിതകര്‍മ സേനാംഗങ്ങളെയും തൊടുപുഴ മുനിസിപ്പാലിറ്റിയില്‍നിന്ന് സമ്പൂര്‍ണ ഹരിത സ്ഥാനാര്‍ഥികളായി മത്സരിച്ച് വിജയിച്ച അഡ്വ. ജോസഫ് ജോണ്‍, ആര്‍. ഹരി എന്നിവരെയും ജില്ല ഹരിത കേരളം മിഷന്‍ ആദരിക്കുമെന്നും ഡോ. ജി.എസ്. മധു അറിയിച്ചു. എസ്.ടി പ്രമോട്ടർ ഇനി ബ്ലോക്ക് പഞ്ചായത്ത് സാരഥി അടിമാലി: എസ്.ടി പ്രമോട്ടർ സോമൻ ചെല്ലപ്പൻ ഇനി ബ്ലോക്ക് പഞ്ചായത്ത് സാരഥി. അഭിമാനനേട്ടത്തിൽ അടിമാലി താലൂക്ക് ആശുപത്രി. വർഷങ്ങളായി അടിമാലി താലൂക്ക് ആശുപത്രിയിൽ എസ്.ടി പ്രമോട്ടറായിട്ട് സേവനം നടത്തുകയായിരുന്നു സോമൻ. മാങ്കുളം വേലിയാംപാറ ആദിവാസി കോളനിയിലെ ചെല്ലപ്പൻെറ നാല് മക്കളിൽ മൂത്തയാളാണ് സോമൻ. അടിമാലി പഞ്ചായത്തിലെ തുമ്പിപ്പാറയിൽനിന്ന് വിവാഹം കഴിച്ചതോടെ അടിമാലിയിലെത്തിയ സോമൻ എസ്.ടി പ്രമോട്ടറായിട്ടാണ് അടിമാലി താലൂക്ക് ആശുപത്രിയിലെത്തുന്നത്. ആദിവാസി ജനവിഭാഗത്തിൻെറ ക്ഷേമത്തിനായി പ്രവർത്തിച്ചതിൻെറ അംഗീകാരമാണ് സോമനെ തേടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനമെത്തുന്നത്. സേവക സ്ഥാനത്തുനിന്ന് ഭരണസാരഥിയായി സോമൻ എത്തിയത് ആശുപത്രി ജീവനക്കാർക്കിടയിലും ആഹ്ലാദത്തിനു കാരണമായി. 28 ആദിവാസി കോളനികളിലും എത്തി സോമൻ പ്രവർത്തിച്ചിട്ടുണ്ട്. ഇതിൻെറ ഭാഗമായി കേന്ദ്ര-സംസ്ഥാന അവാർഡുകൾ സോമന് ലഭിച്ചിട്ടുണ്ട്. സോമൻെറ പിതാവ് ചെല്ലപ്പൻെറ സഹോദരൻ വെള്ളയാൻെറ മകൾ വിനീത മാങ്കുളം പഞ്ചായത്ത് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത് വേലിയാംപാറ ആദിവാസി സങ്കേതത്തിന് ഇരട്ടി മധുരവുമായി. സോമൻ യു.ഡി.എഫിലും വിനീത എൽ.ഡി.എഫിലുമാണ് പ്രസിഡൻറ് പദത്തിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.