മുട്ടം: പാലത്തിന് വീതി കൂട്ടാൻ ജില്ല ജഡ്ജി നടത്തിയ ഇടപെടൽ ഫലം കണ്ടു. വിജിലൻസ് ഓഫിസിന് മുന്നിലെ പാലത്തിന് വീതി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങൾക്ക് മുമ്പ് ശശികുമാർ ജനപ്രതിനിധികളെ കോടതിയിൽ വിളിച്ചുവരുത്തിയിരുന്നു. ജില്ല പഞ്ചായത്ത് അംഗം സി.വി. സുനിത, പഞ്ചായത്ത് പ്രസിഡന്‍റ് ഷൈജ ജോമോൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൻ.കെ. ബിജു, വാർഡ് അംഗം ഡോളി രാജു എന്നിവരെയാണ് വിളിച്ചുവരുത്തിയത്. പാലത്തിന് വീതി വർധിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജഡ്ജി നിർദേശിച്ചിരുന്നു. എത്രയും വേഗം പരിഹരിക്കാമെന്ന് ഇവർ ഉറപ്പുനൽകുകയും ചെയ്തിരുന്നു. പദ്ധതി രൂപവത്കരണം കഴിഞ്ഞതിനാൽ അന്ന് ഫണ്ട് വകയിരുത്താനായില്ല. അതിനാൽ ജില്ല പഞ്ചായത്ത് ഫണ്ടിൽനിന്ന് 15 ലക്ഷം രൂപ ഈ വർഷ പദ്ധതിയിൽ ഉൾപ്പെടുത്തുകയും ഡി.പി.സി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചാൽ പാലത്തിന്‍റെ വീതി കൂട്ടൽ യാഥാർഥ്യമാകും. നൂറുകണക്കിന് വാഹനങ്ങളും ആളുകളും ദിനംപ്രതി സഞ്ചരിക്കുന്ന കോടതി റൂട്ടിലെ പാലത്തിന് വേണ്ടത്ര വീതിയില്ലെന്നത് നാളുകളായുള്ള പരാതിയാണ്. പതിനാലോളം കോടതികൾ ഉൾപ്പെടുന്ന ജില്ല കോടതി സമുച്ചയം, ജില്ല ജയിൽ, ജില്ല ഹോമിയോ ആശുപത്രി, പോളിടെക്നിക്, ഐ.ച്ച്.ആർ.ഡി സ്കൂൾ, കോളജ്, വ്യവസായ കേന്ദ്രം എന്നിവിടങ്ങളിലേക്കെല്ലാം ഏക പാതയാണിത്. പാലത്തിന്‍റെ വീതി ഉടൻ വർധിപ്പിച്ച് ഗതാഗതം സുഗമമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. tdl mltm 2 മുട്ടം വിജിലൻസ് ഓഫിസിന് സമീപത്തെ വീതി കുറഞ്ഞ പാലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.