പെട്ടിമുടി: വീടുകളുടെ താക്കോല്‍ദാനം 14ന്

മൂന്നാര്‍: പെട്ടിമുടി ദുരന്തബാധിതര്‍ക്കായി കുറ്റിയാര്‍വാലിയില്‍ പണി പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ദാനം 14ന്​ നടക്കും. മന്ത്രി എം.എം. മണി കുറ്റിയാര്‍വാലിയില്‍ ​താക്കോല്‍ദാന ചടങ്ങ് നിർവഹിക്കും. രാവിലെ മൂന്നാര്‍ കെ.ടി.ഡി.സിയില്‍ നടക്കുന്ന ചടങ്ങില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, തൊഴിൽ​ മന്ത്രി ടി.പി. രാമകൃഷ്ണന്‍ എന്നിവര്‍ സംബന്ധിക്കും. കുറ്റിയാര്‍വാലിയിലെ സര്‍ക്കാര്‍ ഭൂമിയില്‍ 50 സൻെറ്​ സ്ഥലത്ത് കണ്ണന്‍ ദേവന്‍ പ്ലാ​േൻറഷന്‍ കമ്പനിയാണ് വീടി​ൻെറ പണി പൂര്‍ത്തിയാക്കിയത്. വീട് പൂർണമായി നഷ്​ടപ്പെട്ട ശരണ്യ-അന്നലക്ഷ്മി, സരസ്വതി, സീതാലക്ഷ്മി, ദീപന്‍ ചക്രവര്‍ത്തി, പളനിയമ്മ, ഹേമലത-ഗോപിക, കറുപ്പായി, മുരുകേശ്വരി-മാലയമ്മാള്‍ എന്നിവര്‍ക്കാണ് വീട് നിർമിച്ചുനല്‍കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.