നിയമലംഘനം ക​ണ്ടെത്താൻ തൊടുപുഴയിൽ 13 കാമറക്കണ്ണുകൾ

ജി​ല്ല​യി​ൽ ആദ്യഘട്ടത്തിൽ 38 കാ​മ​റ​ക​ൾ തൊ​ടു​പു​ഴ: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ക​ണ്ണുവെ​ട്ടി​ച്ചു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടാ​ൻ തൊടുപുഴ ടൗണിൽ 13 ഇടങ്ങളിൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് കാ​മ​റ​ക​ൾ പ്രവർത്തനസജ്ജമായി. ജി​ല്ല​യി​ൽ 38 കാ​മ​റ​ക​ളാ​ണ് നി​ര​ത്തു​ക​ളി​ൽ ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്​. ഇതിനോട്​ അനുബന്ധിച്ചാണ്​ തൊടുപുഴയിൽ പ്രധാന ജങ്​ഷനുകളിൽ കാമറകൾ സ്ഥാപിച്ചത്​. കാ​മ​റ​ക​ൾ ഒ​പ്പി​യെ​ടു​ക്കു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ലു​ള്ള ചാ​ർ​ജ് നോ​ട്ടീ​സു​ക​ൾ ഒ​രു​മാ​സ​ത്തിനകം വാ​ഹ​ന​യു​ട​മ​ക​ളു​ടെ മേ​ൽ​വി​ലാ​സ​ത്തി​ൽ വീ​ട്ടി​ലെ​ത്തുന്ന രീതിയിലാണ്​ പ്രവർത്തനം. വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ട്ടാ​ലും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് കാ​മ​റ​ക​ളു​ടെ ക​ണ്ണു​ക​ളി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​യി​ല്ല. ഏ​തു രീ​തി​യി​ലു​ള്ള നി​യ​മലം​ഘ​ന​ങ്ങ​ളും പ​തി​യ​ത്ത​ക്ക സാ​ങ്കേ​തി​ക വി​ദ്യ​യി​ലാ​ണ് കെ​ൽ​ട്രോ​ണ്‍ കാ​മ​റ​ക​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. കാ​മ​റ​ക​ളി​ൽ​നി​ന്നുള്ള ചി​ത്ര​ങ്ങ​ൾ നേ​രി​ട്ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ല​ഭി​ക്കും. ഇ​ത് ജി​ല്ലത​ല​ത്തി​ൽ ത​രം​തി​രി​ച്ച് അ​തത് ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫി​സു​ക​ളി​ലേ​ക്ക് അ​യ​യ്ക്കും. ഇ​വി​ടെ​നി​ന്നാണ് ഓ​രോ നി​യ​മ​ലം​ഘ​ന​ത്തി​നു​മു​ള്ള ചാ​ർ​ജിങ്​ മെ​മ്മോ അ​യ​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മേ​ ഇ​തി​ൽനി​ന്നു​ള്ള വിഡി​യോ ദൃ​ശ്യ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശോ​ധി​ക്കാം. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ജങ്​ഷനുകളിലും വാ​ഹ​ന​ത്തി​ര​ക്കേ​റി​യ റോ​ഡു​ക​ളി​ലു​മാ​ണ് ഇത്തരം കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. ഇ​വ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞവ​ർ​ഷം​ത​ന്നെ വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തി​യി​രു​ന്നു. കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന റോ​ഡു​ക​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. നി​യ​മ​ലം​ഘ​നം ന​ട​ത്തി തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ പോ​കു​ന്ന​വ​രെ അ​ധി​കൃ​ത​ർ ത​ട​ഞ്ഞു​നി​ർ​ത്തി പി​ടി​കൂ​ടു​ന്ന​തി​നുപ​ക​രം കാ​മ​റ​ക്ക​ണ്ണി​ൽ കു​ടു​ക്കും. ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തി​രി​ക്കു​ക, പി​ൻ​സീ​റ്റി​ലെ യാ​ത്ര​ക്കാ​ര​ൻ ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തി​രി​ക്കു​ക, സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തി​രി​ക്കു​ക, വാ​ഹ​ന​ങ്ങ​ൾ​ക്ക് രൂ​പ​മാ​റ്റം വ​രു​ത്തു​ക തു​ട​ങ്ങി എ​ല്ലാ​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ളും കാ​മ​റ​ക​ൾ പി​ടി​ച്ചെ​ടു​ക്കും. തൊടുപുഴ ടൗണിൽ വർധിച്ചു വരുന്ന വാഹനാപകടങ്ങൾക്ക്​ കാമറകൾ പ്രവർത്തിച്ച്​ തുടങ്ങുന്നതോടെ കുറവുണ്ടാകുമെന്നാണ്​ മോട്ടോർ വാഹന വകുപ്പ്​ അധികൃതർ കരുതുന്നത്​​. കാമറകൾ ഇവിടെ തൊടുപുഴ ടൗണിൽ 13 ഇടങ്ങളിലാണ്​ കാമറ സ്ഥാപിച്ചിരിക്കുന്നത്​. മ്രാല, കാഞ്ഞിരമറ്റം, കാരിക്കോട്​, ബോയ്​സ്​ സ്കൂൾ ജങ്ഷൻ, മുനിസിപ്പൽ പാർക്ക്​, മണക്കാട്​ ജങ്​​ഷൻ, കോലാനി, പാറക്കടവ്​ ജങ്​ഷൻ, വെങ്ങല്ലൂർ സ്മിത ഹോസ്​പിറ്റൽ, വെങ്ങല്ലർ ഷാപ്പുംപടി, അൽ-അസ്​ഹർ കോളജ്​, മങ്ങാട്ടുകവല, മുതലക്കോടം എന്നിവിടങ്ങളിലാണ്​ കാമറകൾ സജ്ജമാക്കിയിരിക്കുന്നത്​. ഇതിന്‍റെ ട്രയൽ റണ്ണും തുടങ്ങിയിട്ടുണ്ട്​. TDL CAMERA ​തൊടുപുഴ നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന ആ​ർ​ട്ടി​ഫി​ഷൽ ഇ​ന്‍റ​ലി​ജ​ൻ​സ് കാ​മ​റ​ക​ളിലൊന്ന്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.