ചെല്ലാനം പഞ്ചായത്ത് അടച്ചു; ആലുവയിലെ 13 വാർഡ്​ കണ്ടെയ്​ൻമെൻറ് സോൺ

ചെല്ലാനം പഞ്ചായത്ത് അടച്ചു; ആലുവയിലെ 13 വാർഡ്​ കണ്ടെയ്​ൻമൻെറ് സോൺ കൊച്ചി: കോവിഡ് ബാധിതരുടെയും പ്രാഥമിക സമ്പർക്കത്തിൽ ഉള്ളവരുടെയും എണ്ണം വർധിച്ചതോടെ ചെല്ലാനം പഞ്ചായത്ത്‌ പൂർണമായും അടക്കാൻ തീരുമാനിച്ചതായി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. ആലുവ മുനിസിപ്പാലിറ്റിയിലെ 13 വാർഡും കണ്ടെയ്​ൻമൻെറ് സോണുകൾ ആക്കും. സ്ഥിതി ഗുരുതരമാവുകയാണെങ്കിൽ ആലുവ മുനിസിപ്പാലിറ്റി പൂർണമായും അടക്കുമെന്നും മന്ത്രി അറിയിച്ചു. മരട് മുനിസിപ്പാലിറ്റിയിലെ നാലാം ഡിവിഷനും കണ്ടെയ്​ൻമൻെറ് സോൺ ആക്കും. രോഗവ്യാപനം തടയാനുള്ള നടപടികളുടെ ഭാഗമായി വരാപ്പുഴ മത്സ്യ മാർക്കറ്റ്, ആലുവ മാർക്കറ്റ്, ചമ്പക്കര മാർക്കറ്റ് എന്നിവ അടക്കും. മരട് മാർക്കറ്റ് കർശന നിയന്ത്രണങ്ങൾ പാലിച്ചുമാത്രമേ പ്രവർത്തിക്കൂ. എറണാകുളം മാർക്കറ്റ് ഉടൻ തുറക്കില്ല. മാർക്കറ്റുമായി ബന്ധപ്പെട്ട് ഒരാൾക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ജില്ലയിൽ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നും ഏഴുപേരുടെ ഒഴികെ എല്ലാവരുടെയും രോഗത്തിൻെറ ഉറവിടം കണ്ടെത്താൻ സാധി​െച്ചന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ ഇതുവരെ 47,953 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ 0.9 ശതമാനം മാത്രമാണ് പോസിറ്റിവ്. ജില്ലയിൽ രോഗവ്യാപനത്തോത് കൂടുതലാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു. കണ്ടെയ്ൻമൻെറ് സോണുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും മാനദണ്ഡങ്ങൾ അനുസരിച്ച്​ നിശ്ചിത കടകൾ മാത്രമേ തുറക്കാൻ അനുവദിക്കൂ എന്നും മന്ത്രി അറിയിച്ചു. ജില്ല കലക്ടർ എസ്. സുഹാസ്, റൂറൽ എസ്.പി കെ.കാർത്തിക്, ഡി.സി.പി ജി. പൂങ്കുഴലി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.