മാലിന്യം കൂട്ടിയിട്ട റിസോർട്ടിന് 10,000 രൂപ പിഴ

ഏലപ്പാറ: റിസോർട്ട് പരിസരത്ത് പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ട റിസോർട്ടിന് ഗ്രാമപഞ്ചായത്ത് പിഴ ചുമത്തി. വാഗമണ്ണിൽ പ്രവർത്തിക്കുന്ന ഡ്യൂ ഡ്രോപ്സ്​​ റിസോർട്ടിനാണ് 10,000 രൂപ പിഴ ചുമത്തിയത്. ഒരു മാസം മുമ്പാണ് റിസോർട്ടിന് സമീപം മാലിന്യം കൂട്ടിയിട്ടത് പഞ്ചായത്ത് അധികൃതർ കണ്ടെത്തിയത്. ഇത് നീക്കാൻ ആവശ്യപ്പെട്ടെങ്കിലും തയാറായിരുന്നില്ല. തുടർന്ന് നോട്ടീസ് നൽകി മാലിന്യം നീക്കം ചെയ്യിക്കുകയും പിഴ അടപ്പിക്കുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.