മൂന്നാർ: ഭൂമി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയ കേസിൽ അറസ്റ്റിലായ പാസ്റ്ററെ റിമാൻഡ് ചെയ്തു. ദേവികുളം ശാലോം നിവാസിൽ യേശുദാസ് ദുരൈപാണ്ടിയെയാണ് (59) റിമാൻഡ് ചെയ്തത്. ദേവികുളത്ത് സുവിശേഷ പ്രവർത്തനം നടത്തിയിരുന്ന യേശുദാസ് എറണാകുളം സ്വദേശിനിയെയാണ് കബളിപ്പിച്ചത്. പ്രാർഥനക്കായി എറണാകുളത്ത് ചെന്നപ്പോൾ മൂന്നാറിൽ ഭൂമി നൽകാമെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി പണം വാങ്ങുകയായിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും ഭൂമി ലഭിക്കാതായതോടെ ഇവർ പണം തിരികെ ആവശ്യപ്പെട്ടു. ഇതോടെ ഇയാൾ ഫോൺ എടുക്കാതായി. നിരവധി തവണ വിളിച്ചിട്ടും മറുപടി ഇല്ലാതായതോടെ ഇവർ ദേവികുളം പൊലീസിന് പരാതി നൽകുകയായിരുന്നു. മുമ്പ് യേശുദാസ് ദേവികുളത്തായിരുന്നെങ്കിലും ഇപ്പോൾ കൊല്ലം എഴുകോണിലാണ് താമസമെന്ന് പൊലീസ് പറഞ്ഞു. മുമ്പും സമാനകേസുകളിൽ പാസ്റ്റർ പ്രതിയായിട്ടുണ്ടെന്നും പറയുന്നു. ദേവികുളം എസ്.ഐ എം.എൻ. സുരേഷ് അറസ്റ്റ് ചെയ്ത പ്രതിയെ ദേവികുളം കോടതിയാണ് റിമാൻഡ് ചെയ്തത്. ചിത്രം 1 അറസ്റ്റിലായ യേശുദാസ് ദുരൈപാണ്ടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.