വ്യാജനമ്പര്‍ പതിച്ച സ്കൂട്ടറുമായി യുവാവ് പിടിയില്‍

നെടുങ്കണ്ടം: മാതാവി‍ൻെറ പേരിലുള്ള സ്‌കൂട്ടറിൽ മലപ്പുറത്തെ ബുള്ളറ്റി‍ൻെറ രജിസ്‌ട്രേഷന്‍ നമ്പര്‍ പതിച്ച്​ ഉപയോഗിച്ചുവന്ന യുവാവ്​ പിടിയില്‍. പുഷ്പക്കണ്ടം തെള്ളിയില്‍ അല്‍ത്താഫിനെയാണ് (22) നെടുങ്കണ്ടം പൊലീസ് പിടികൂടിയത്. കെ.എല്‍ 38 എച്ച്​ 3441 നമ്പറിലുള്ള സ്കൂട്ടറിന്​​ കെ.എല്‍ 08 എച്ച്​ 44 എന്ന നമ്പര്‍ പതിച്ച്​ നാളുകളായി നിയമവിരുദ്ധ കാര്യങ്ങള്‍ക്കായി ഉപയോഗിച്ച് വരുകയായിരുന്നെന്ന്​ പൊലീസ് പറഞ്ഞു. നമ്പര്‍ മലപ്പുറത്തുള്ള ബുള്ളറ്റിന്‍റേതാണെന്ന്​ പൊലീസ് തിരിച്ചറിഞ്ഞു. അല്‍ത്താഫിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കട്ടപ്പന ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വ്യാജനമ്പറിലുള്ള വാഹനം പിടിച്ചെടുത്തത്. പുഷ്പക്കണ്ടം കേന്ദ്രീകരിച്ച് യുവാക്കള്‍ക്കിടയില്‍ ലഹരിമാഫിയ പിടിമുറുക്കുന്നുണ്ടെന്നും വ്യാജനമ്പര്‍ പതിച്ച വാഹനങ്ങളിലാണ് ലഹരി ഉല്‍പന്നങ്ങള്‍ കടത്തുന്നതെന്നും ഡിവൈ.എസ്.പിക്ക്​ രഹസ്യവിവരം ലഭിച്ചിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന് പൊലീസ് പറഞ്ഞു. idg ndk അല്‍ത്താഫ് (22)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.